കിളിമാനൂർ വീട്ടിൽ കയറി തീകൊളുത്തിയ സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്.
കിളിമാനൂർ മടവൂരിലാണ് സംഭവം.
ഭാര്യ വിമലയ്ക്കും ഗുരുതരാവസ്ഥയിൽ തുടരുന്നു. പനപ്പാംകുന്ന് സ്വദേശി ശശിയാണ് തീകൊളുത്തിയത്.
പരുക്കേറ്റ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്. ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു.

