Thursday, August 29, 2024
HomeAATINGALകിളിമാനൂർ ഇരട്ടകൊലപാതകം : ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പ്രതിയും മരിച്ചു.

കിളിമാനൂർ ഇരട്ടകൊലപാതകം : ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പ്രതിയും മരിച്ചു.

കിളിമാനൂർ മടവൂരിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച സംഭവത്തിൽ പ്രതി കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ മരിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ മരണം മൂന്നായി.

ആക്രമണത്തിനിരയായ മടവൂർ കൊച്ചാലംമൂട്ടിൽ കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (67), ഭാര്യ വിമലാദേവി (64) എന്നിവർ സംഭവ ദിവസം മരണപെട്ടിരുന്നു. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമലാദേവി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES