Wednesday, August 28, 2024
HomeAATINGALതൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ സമരം വിജയിപ്പിക്കാൻ ഭീഷണിയും നിർബന്ധിത പണപ്പിരിവും.

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ സമരം വിജയിപ്പിക്കാൻ ഭീഷണിയും നിർബന്ധിത പണപ്പിരിവും.

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ഭീഷണിയും നിർബന്ധിത പണപ്പിരിവുമെന്ന് ആക്ഷേപം.

സമരം വിജയിപ്പിക്കാൻ അഞ്ചുതെങ്ങ് പഞ്ചായത്തിലെ തൊഴിലുറപ്പ് യൂണിറ്റ്നികൾകളിൽ ഭീഷണിയും നിർബന്ധിത പണപ്പിരിവുമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്സൂ. ഇത് സൂചിപ്പിക്കുന്ന വാട്സപ് ശബ്ദസന്ദേശം ഇപ്പോൾ വ്യമപകമായ് പ്രചരിയ്ക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മാസം 12ന് എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്ഭവനിൻ മാർച്ചിന്റെയും ധർണ്ണയുടെയും പേരിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതായ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

പരിപാടിയുടെ വിജയത്തിനായി ആറ്റിങ്ങൽ ഏരിയായിൽ നിന്ന് മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിക്കാനാണ് ഭാവാഹികളുടെ കർശന നിർദ്ദേശമെന്നാണ് ബന്ധപ്പെട്ടവർ തൊഴിലാളികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മാർച്ചിന്റെ വിജയത്തിനായി ജാഥകൾ, കുടുംബയോ ഗങ്ങൾ, സൈറ്റ് മീറ്റിംഗ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട് ഇതിനും ആവശ്യമായ എല്ലാ സഹായങ്ങളും അതാത് യൂണിറ്റുകൾ ഒരുക്കണമെന്നും യൂണിയൻ ഏരിയാകമ്മിറ്റി യോഗം നിർദ്ദേശിച്ചത്രേ.

മുൻപുപലപ്പോഴും ഇത്തരത്തിൽ സമാന ഭീഷണികളും നിർബന്ധിത പണപിരിവുകളും നടന്നിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു. പരിപാടിയുമായി സഹകരിയ്ക്കാത്തവർക്ക് തുടർന്ന് തൊഴിലുറപ്പ് സംബന്ധമായ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നതിനാൽ പലരും തങ്ങളുടെ പ്രതിഷേധം കടിച്ചമർത്തി കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES