ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി. ആറ്റിങ്ങൽ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗിരിജ ടീച്ചർ, വാർഡ് കൗൺസിലർ ബിനു.ജി.എസ്, വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബിന്ദു, ആറ്റിങ്ങൽ ഗേൾസ് പ്രിൻസിപ്പാൾ ഡോ.ഉദയകുമാരി, എച്ച്.എം കവിത ജോൺ ,പി ടി എ പ്രസിഡന്റ് വിശ്വംഭരൻ, ദീപാ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ആറ്റിങ്ങൽ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ദിനേശ്കുമാർ.കെ നന്ദിയും പറഞ്ഞു. നാളെ അവസാനിക്കുന്ന ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് നിർവഹിക്കും.





