Wednesday, August 21, 2024
HomeHISTORYഅഞ്ചുതെങ്ങിലെ കപ്പൽപ്പാര്.

അഞ്ചുതെങ്ങിലെ കപ്പൽപ്പാര്.

അഞ്ചുതെങ്ങിലേയും സമീപമുള്ള മറ്റ്‌ തീരദേശങ്ങളിലേയും മത്സ്യത്തൊഴിലാളികൾക്ക്‌ വളരെ സുപരിചിതമായ ഒന്നാണു അഞ്ചുതെങ്ങിലെ ‘കപ്പൽപ്പാരു’. കൂടുതൽ വ്യക്തമാക്കി പറയുകയാണെങ്കിൽ അഞ്ചുതെങ്ങിലെ ‘ശുക്കൂറാശാൻ’ കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്ന കപ്പൽപ്പാരു. ഇന്നും മത്സ്യത്തൊഴിലാളികൾക്ക്‌ വർഷം മുഴുവൻ മീൻപിടിക്കാൻ സാധിക്കുന്ന സ്ഥലമാണത്.
അഞ്ചുതെങ്ങ്‌ തീരത്തുനിന്ന് 9.7 കിലോമീറ്റർ വടക്ക്‌ പടിഞ്ഞാറാണു ഈ സ്ഥലം.

ആംസ്റ്റർഡാമിലെ വാർഫിൽ 1752 ഇൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ മൾട്ടിനാഷണൽ കംബനിയായ ഡച്ച്‌ ഈസ്റ്റിന്ത്യാ കംബനിയുടെ ഹോളണ്ടിലെ ഒരു സ്ഥലത്തിന്റെ പേരിൽ അറിയപ്പെടുന്ന ‘WIMMENUM’ എന്ന കപ്പൽ ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്ന് 43 മീറ്റർ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഈ കപ്പലിനു 8 മീറ്ററോളം ഉയരവും 42.25 മീറ്റർ നീളവും 1150 ടൺ ഭാരവുമുണ്ട്‌. 1754 ജനുവരിയിൽ കടലിൽ വച്ച് അക്രമിയ്ക്കപ്പെടുകയും കപ്പലിൽ സൂക്ഷിയ്ച്ചിരുന്ന കോടികൾ മൂല്യമുള്ള അമൂല്ല്യവസ്തുക്കൾ കൊള്ളയടിയ്ക്കപ്പെടുകയും കപ്പലിൽ ഉണ്ടായിരുന്നതിൽ ചിലർഒഴികെ മറ്റെല്ലാപേരേയും ‘ആൻഗ്രിയൻസ്‌’ എന്നറിയപ്പെടുന്ന മലബാർ തീരത്തെ കടൽകൊള്ളക്കാർ ആക്രമിച്ച്‌ കൊലപ്പെടുത്തുകയും ഇവരിൽ ചുരുക്കം ചിലർ മാത്രം രക്ഷപ്പെടുകയും ചെയ്തു.

മിക്കവാറും ആളുകൾക്ക് അഞ്ചുതെങ്ങിലെ ”കപ്പൽപ്പാറിനെക്കുറിയ്ച് അറിയാവുന്നത് ഇത്രയും വിവരങ്ങൾ മാത്രമാണ് ഇതിനെപ്പറ്റി പഠിയ്ക്കുവാൻ ചരിത്ര പുസ്തകങ്ങൾ ഇന്നു നമുക്കില്ല.
ആർക്കിയോളജി വകുപ്പിനോ ഹാർബർ എൻജിയറീങ്ങ്‌ വകുപ്പിനോ കപ്പലിനെ പറ്റിയോ അതിന്റെ സ്ഥാനത്തെപ്പറ്റിയോ ഇനിയും ഒരു അറിവും ലഭ്യമായിട്ടില്ല.

യൂറോപ്യർക്ക് ഇന്ത്യയിലേയ്ക്ക് ഒരു പുതിയ നാവിക പാത കണ്ടെത്തുന്നതിൽ വാസ്കോ ഡ ഗാമ 1498-ൽ വിജയിച്ചത് നേരിട്ടുള്ള ഇന്തോ-യൂറോപ്യൻ വാണിജ്യത്തിന് വഴിതെളിച്ചു. ഇതിനു പിന്നാലെ പറങ്കികൾ ഗോവ, ദമൻ‍, ഡ്യൂ, ബോംബെ എന്നിവിടങ്ങളിൽ വാണിജ്യ പണ്ടികശാലകൾ സ്ഥാപിച്ചു. പിന്നാലെ ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തി. ബ്രിട്ടീഷുകാർ 1619-ൽ പടിഞ്ഞാറൻ തീരത്തെ തുറമുഖമായ സൂറത്തിൽ വാണിജ്യ പണ്ടികശാല സ്ഥാപിച്ചു. ഇന്ത്യൻ രാജ്യങ്ങൾക്കിടയിലുള്ള ആഭ്യന്തര കലഹങ്ങൾ യൂറോപ്യൻ കച്ചവടക്കാർക്ക് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ക്രമേണ വർദ്ധിപ്പിക്കുവാനും സ്ഥലം കൈവശമാക്കുന്നതിനും അവസരമൊരുക്കി. ഈ യൂറോപ്യൻ ശക്തികൾ തെക്കേ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും വിവിധ പ്രദേശങ്ങളെ പിന്നീട് നിയന്ത്രിച്ചെങ്കിലും മറ്റ് യൂറോപ്യൻ ശക്തികൾക്ക് ബ്രിട്ടീഷുകാരോട് ഏകദേശം എല്ലാ പ്രദേശവും അടിയറവു വെയ്ക്കേണ്ടി വന്നു. 17 ആം നൂറ്റാണ്ടോടുകൂടി നാമമാത്രമായ സ്ഥലങ്ങളിൽ മാത്രമായി ഇന്ത്യയിൽ ഡച്ചുകാരും പോർചുഗീസ്‌കാരും ഫ്രഞ്ചുകാരും ഒതുങ്ങി. ഒരോ സ്ഥലങ്ങളിൽ നിന്ന് മടങ്ങുംബോഴും അവർ സ്വരൂക്കൂട്ടിയ വംബിച്ച സംബത്ത്‌ കൊണ്ടുപോകാൻ അവർ മറന്നില്ല. അത്‌ പോലൊരു യാത്രയിലായിരിക്കാം ഈ കപ്പൽ ആക്രമിക്കപ്പെട്ടത്‌.

ആ അമൂല്ല്യ നിധി ശേഖരവുമായുള്ള യാത്രയെക്കുറിയിച്ചു പറയാം :
ആ നിധിശേഖരവുമായി ഒരു ആടിമ സ്ത്രീ ഉൾപ്പെടെയുള്ള ഒരു സംഘം തെക്ക് ലക്ഷ്യമാക്കി നീങ്ങുന്നു. ജീൻ ലൂയ്സ്‌ ഫിലിപ്പി ക്യാപ്റ്റനായ ഈ കപ്പലിൽ ഏകദേശം 356 പേരാണുണ്ടായിരുന്നത്‌. ഇവരിൽ കൂടുതലും പട്ടാളക്കാർ ആയിരുന്നു. വിലമതിപ്പുള്ള അമൂല്യ ശേഖരമുൾപ്പെടെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത സ്വർണ്ണ നാണയങ്ങളും അമൂല്ല്യ വജ്രങ്ങളും മറ്റ് അമൂല്ല്യ വസ്തുക്കളും കൂടതെ സുരക്ഷാ ചുമതലയ്ക്കായി ഏർപ്പെടുത്തപ്പെട്ട പട്ടാളക്കാരുടെ വെടിക്കോപ്പുകളും അനുബന്ധ സാമഗ്രികളും കൂടിയായപ്പോൾ ആ ഭാരം കപ്പലിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിലും വളരെയേറെകൂടുതലായിരുന്നു എന്നുവേണം മനസ്സിലാക്കുവാൻ.

കപ്പൽ തെക്ക് മേഖല ലക്ഷ്യമാക്കി യാത്ര ആരംഭിയ്ക്കുന്നു… എന്നാൽ ലക്ഷ്യ സ്ഥാനത്തിന് മയിലുകൾ അകലവെച്ചു ‘ആൻഗ്രിയൻസ്‌’ എന്നറിയപ്പെടുന്ന മലബാർ തീരത്തെ കടൽകൊള്ളക്കാർ കപ്പലിനെ ആക്രമിക്കുന്നു. (നൂറുകണക്കിന് സൈനികരും പടക്കോപ്പുകളുമായി നീങ്ങുന്ന കപ്പലിനെ എങ്ങനെ അന്നത്തെകാലത്ത് അക്രമിയ്ച്ചു കീഴടക്കാൻ കഴിഞ്ഞു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിയ്ക്കുന്നതു)

അഞ്ചുതെങ്ങിന്‌ സമീപത്തായി കടലിൽ ഒരു അപകടം സംഭവിയ്ച്ചു എന്ന വാർത്ത പരക്കുന്നു തുടർന്ന് ആ കപ്പലിലെ യാത്രികരുടെ രക്ഷ മാത്രം മുന്നിൽകണ്ടുകൊണ്ട് അഞ്ചുതെങ്ങിൽ നിന്നുമുള്ള മുക്കുവർ കട്ടമരങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി യാത്ര തിരിയ്ക്കുന്നു. അപ്പോഴേയ്ക്കും വർക്കല അഞ്ചുതെങ്ങ് പ്രദേശങ്ങളിലേയ്ക്ക് കാറ്റിന്റെ സ്വാധീനത്താൽ കപ്പൽ പതിയെ പതിയെ നീങ്ങി എത്തപ്പെട്ടിരുന്നു, ഏകദേശം വർക്കല കടൽത്തീരത്തുവച്ച് അഞ്ചുതെങ്ങിൽ നിന്നും രക്ഷാ പ്രവർത്തങ്ങൾക്കായി പോയ മുക്കുവർ കപ്പൽ കണ്ടെത്തുന്നു.

അവർ രക്ഷാ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു, അതിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട ചിലരെ വർക്കല തീരത്തിൽ എത്തിയ്ക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം തുടർന്നും കപ്പൽ മെല്ലെ മെല്ലെ കാറ്റിന്റെ സഹായത്തോടെ നീങ്ങി നീങ്ങി അവസാനം അത് അഞ്ചുതെങ്ങു നെടുങ്ങണ്ട അരിയിട്ടകുന്നു എന്ന സ്ഥലത്തിന് അഭിമുഖമായി പൂർണ്ണമായും കടലിലേയ്ക്ക് താഴുന്നുപോയി എന്നതാണ് ചരിത്രം.
തലമുറകൾക്കു ശേഷം ഈ ചരിത്രം പലരിലും ഒരു കഥപോലെ കേട്ട്തുടങ്ങി പിന്നെ എപ്പോഴോ ഈ കഥയും ചിലർക്കുമാത്രം അറിയാവുന്ന ഒരു രഹസ്യമായി മാറി.

ഇനി ശുകൂർ ആശാന്റെ കാര്യം പറയാം ശുക്കൂർ ആശാൻ എന്നവ്യക്തി ഒരു മൽസ്യത്തൊഴിലാളിയായിരുന്നു മണ്ണാകുളത്തിനു സമീപത്തായിരുന്നു അദ്ദേഹത്തിന്റെ താമസം ഒരുപക്ഷെ ഇപ്പോഴുത്തെ മുതിർന്നതലമുറയിൽപെട്ട ചിലർക്കെങ്കിലും ശുക്കൂർ ആശാനെ കണ്ടുപരിചയവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെകുറിയ്ച്ചുള്ള അറിവും ഉണ്ടാകും.

നല്ല തെളിഞ്ഞ കാലാവസ്ഥയുള്ള ഒരു ദിവസമായിരുന്നു അത് മീറ്ററുകളോളം കടലിന്റെ അടിത്തട്ടിലെ വസ്തുക്കൾ നേരിൽ കാണുവാൻ കഴിയുമായിരുന്നത്രെ ഷുക്കൂർ ആശാനും സുഹൃത്തും കട്ടമരത്തിൽ മീൻപിടിയ്ക്കുന്നതിനിടെയാണ് ഷുക്കൂർ ആശാൻ കടലിനടിയിൽ എന്തോ ഭീമാകാരമായ വസ്തു കിടക്കുന്നതായി കാണുന്നത് വളരെ ശ്രദ്ധാപൂർവ്വമുള്ള വീക്ഷണത്തിന്റെ ഫലമായിട്ടാണ് താൻ കണ്ടത് ഒരു കപ്പലുപോലുള്ള എന്തോ ഒന്നാണത് എന്ന് ശുക്കൂറാശാൻ തിരിയ്ച്ചറിയുന്നു. കരയിലെത്തിയ ശുക്കൂറാശാൻ ഈ കഥ നാട്ടുകാരോട് പറയുന്നു എന്നാൽ നാട്ടുകാർ അന്ന് ശുക്കൂറാശാന്റെ വാക്കുകളെ വിശ്വസിയ്ച്ചിരുന്നില്ല. അവർ ശുക്കൂറാശാനെ ” കപ്പൽ കണ്ടുപിടിയ്ച്ച ശുക്കൂറാശാൻ എന്ന് പരിഹാസത്തോടെ ഒളിഞ്ഞും തെളിഞ്ഞും വിളിയ്ക്കുവാൻ തുടങ്ങി.

ദിവസ്സങ്ങൾ കടന്നുപോയി മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മറ്റുപലരും പലപ്പോഴായി ഭീമാകാരമായ ഈ വസ്തുവിനെ പലപ്പോഴായി കാണുവാൻ തുടങ്ങി, ചിലർ പേടിയ്ച്ചു അപകടത്തിൽപ്പെടുകയും ചെയ്തു. തുടർന്നാണ് പ്രദേശവാസികൾ ശുക്കൂറാശാൻ പറയുന്നതിൽ കാര്യമുണ്ട് എന്ന് തിരിയ്ച്ചറിയുന്നത് ഇതിന്റെ അടിസ്ഥനത്തിൽ ” കപ്പൽ കണ്ടുപിടിയ്ച്ച ശുക്കൂറാശാൻ ” എന്ന വിളി പിന്നങ്ങോട്ട് ഒരു വിളിപ്പേരായി മാറി. ശുക്കൂറാശാൻ പ്രദേശത്തെ ഒരു താരമായി.

പക്ഷെ ഇപ്പോഴും ആർക്കും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ബാക്കിയാകുന്നു.

വർക്കല ജഗന്നാഥ സ്വാമി ക്ഷേത്രത്തിലെ നാലംബലത്തിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ‘ഡച്ച്‌ മണി’ ”WIMMENUM’ കപ്പലിലേതാണെന്ന് കരുതുന്നു. കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ട ഡച്ച്‌ നാവികൻ സ്മരണക്കായ്‌ സമ്മാനിച്ചതാണു ഈ മണിയെന്നാണു ആവിടത്തെ വാമൊഴി.
പിച്ചളയിൽ തീർത്ത ഈ ഡച്ച്‌ മണിയിൽ 1752 മുതൽ 1754 ഇൽ ഈ കപ്പൽ മുങ്ങുന്നത്‌ വരെ ഇതിലെ പട്ടാളക്കാരനായിരുന്ന ‘Michael Everhardt’ എന്നയാളുടെ പേരും ഈ മണി നിർമ്മിച്ച നെതർലാന്റ്‌സിലെ മിഡിൽസ്ബെർഗ്ഗ്‌ സ്വദേശി ‘Pieter Van Belson’ എന്നയാളുടെ പേരും ഡച്ച്‌ ഭാഷയിൽ കൊത്തിവച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES