Monday, August 26, 2024
HomeHISTORYഅഞ്ചൻഗോ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ സെന്റ് ; ജോസഫ്‌സ് സ്‌കൂളായ ചരിത്രം.

അഞ്ചൻഗോ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ സെന്റ് ; ജോസഫ്‌സ് സ്‌കൂളായ ചരിത്രം.

അഞ്ചുതെങ്ങ് ചിറയിൻകീഴ് കടയ്ക്കാവൂർ വക്കം ആറ്റിങ്ങൽ വെട്ടൂർ എന്നിങ്ങനെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരത്തിലധികം കുട്ടികൾ പഠിയ്ക്കുന്ന ഉയർന്ന വിദ്യഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളുമുള്ള അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിനെകുറിയ്ച് അറിയാത്തവരായി നമ്മുടെ ചുറ്റുവട്ട പ്രദേശങ്ങളിൽ ആരും തന്നെ ഉണ്ടാകുവാൻ സാധ്യതഇല്ല, എന്നാൽ നാട്ടുകാർക്കുപോലും ഒരുപക്ഷെ അഞ്ചൻഗോ ഇംഗ്ലീഷ് മിഡിൽ സ്‌കൂലിനെക്കുറിയിച്ചു പറഞ്ഞാൽ കുറച്ചൊന്നു ആലോചിയ്ക്കേണ്ടി വരും.

” അഞ്ചൻഗോ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ” എന്നായിരുന്നു നമ്മുടെ അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ആദ്യ നാമം. സംഗതി സത്യമാണ് പക്ഷെ ഇതിന്റെ കഥകൾ അറിയണമെങ്കിൽ വളരെക്കലം പുറകോട്ടു പോകേണ്ടിവരും,

പോർച്ചുഗീസ്‌ മിഷണറിമാർ അഞ്ചുതെങ്ങിൽ പള്ളി നിർമ്മിച്ചതിനൊപ്പംതന്നെ പള്ളിക്കൂടവും ആരംഭിച്ചിരുന്നുഎങ്കിലും അക്കാലത്ത് ഈ സ്കൂളിനു ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നില്ല. ഇംഗ്ലീഷ്‌, മലയാളം, കണക്ക്‌, ബൈബിൾ മുതലായവയാണു ഇവിടെ പഠിപ്പിച്ചിരുന്നത്‌.
ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ്‌ ഫാക്ടറി പിടിച്ചെടുത്ത്‌ കോട്ടനിർമ്മിച്ചതോടുകൂടി അവരുടെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ ലോവർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചു.

എന്നാൽ ബ്രിട്ടീഷുകാരും നാട്ടുകാരും തമ്മിലുള്ള ശത്രുതയും ചേർച്ചയില്ലായ്മയും കാരണം പ്രസ്തുത സ്കൂൾ അധികകാലം നിലനിന്നില്ല. 1893 ഇൽ അഞ്ചുതെങ്ങിലേ പ്രമുഖരായ
ശ്രീ : പപ്പു ആശാൻ, കുട്ടി മരക്കാർ, കരകത്ത്‌ കേശവൻ മുതലാളി , M.R. നീലകണ്ഠൻ മുതലാളി , ആശാൻ വിളയിൽ അച്ചുതൻ മുതലാളി തുടങ്ങിയവരുടെ നേതൃത്വത്തിൽ സർക്കാർ അനുവാദത്തോടെ ഒരു ഇംഗ്ലീഷ്‌ പ്രൈമറി സ്കൂൾ പള്ളിയുടെ അടുത്ത്‌ ആരംഭിക്കുകയായിരുന്നു. അന്ന് ആ വിദ്യാലയത്തിന്റെ പേര് അഞ്ചൻഗോ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ എന്നായിരുന്നു.

സ്‌കൂൾ മാനേജ്മെന്റിലെ ഒട്ടുമിക്ക അംഗങ്ങളും സ്ഥലത്തെ പ്രധനാ പ്രമാണികളും കണ്ണെത്താ സ്വത്തുക്കളുടെ അവകാശികളും ചിലർ ഉടമകളുമായിരുന്നു. അതുകൊണ്ടുകൂടിയാവണം സ്‌കൂളിന്റെ ദൈനിന്തിന പ്രവർത്തനങ്ങൾ നോക്കിനടത്തുന്നതിന് പലപ്പോഴും ഇവർക്ക് സാധിയ്ച്ചിരുന്നില്ല, ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീ : പപ്പു ആശാന്റെ നിർദ്ദേശ പ്രകാരം സ്‌കൂളിന് സമീപത്തെ പള്ളിവികാരിയെ സ്‌കൂളിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏൽപ്പിയ്ക്കുകയായിരുന്നു.
മുൻകാലങ്ങളിൽ വല്ലപ്പോഴുമെങ്കിലും സ്‌കൂൾ കാര്യങ്ങൾ അന്ന്വഷിയ്ക്കുവാൻ വന്നിരുന്ന പല മാനേജ്‌മന്റ് അംഗങ്ങളും പിന്നെ സ്‌കൂളിലെ കാര്യങ്ങൾ അന്ന്വഷിയ്ക്കാത്ത അവസ്ഥയിലായി അതോടെ കാലക്രമേണ സ്കൂളിന്റെ പൂർണ്ണ അധികാരം ഇടവക വികാരി ഏറ്റെടുത്തു.
അഞ്ചുതെങ്ങിന്റെ അടുത്ത പ്രദേശങ്ങളായ നെടുങ്ങണ്ട, വക്കം, കടക്കാവൂർ, കായിക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ ഈ സ്കൂളിൽ ചേരുകയും ചിറയിൻകീഴ്‌ താലൂക്കിലെതന്നെ അറിയപ്പെടുന്ന സ്കൂളായ്‌ ഈ സ്കൂൾ മാറുകയും ചെയ്തു.

സമൂഹത്തിന്റെ വിവിധ മേഘലകളിൽ അറിയപ്പെടുന്ന ജെസ്റ്റിസ്‌ M.ഗോവിന്ദൻ, പേഷ്ക്കാർ K.ഗോവിന്ദൻ, വാമദേവൻ വക്കീൽ, നടേശൻ വക്കീൽ, A.J.പെരേര വക്കീൽ, ‘പൊതുജനം’ പത്രാധിപർ A.K.കാർത്തികേയൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണു.

അന്നത്തെ വികാരിയായിരുന്ന ഫാദർ : തോമസ്‌ പെരേരയാണ് ഈ സ്കൂളിനെ ” സെന്റ്‌ : ജോസഫ്സ്‌ ” എന്ന് നാമകരണം ചെയ്തത് ( പെരുമാറ്റത്തിന്റെ കൃത്യമായ വർഷവും തീയതിയും അവ്യക്തം ) തുടർന്ന് 1966- ൽ ഹൈ സ്കൂൾ കൂടി ആരംഭിച്ചതോടെ സെന്റ്‌ ജോസഫ്സ്‌ ഹൈ സ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി. ശ്രീ : G.പീറ്റർ സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.

തെക്കൻ പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ അഞ്ചുതെങ്ങിൽ വരികയും ഈ പ്രദേശം പൂർണ്ണമായും മൽസ്യ ഗ്രാമമായി തീരുകയുംചെയ്തു. അതിനാൽ തന്നെ വിദ്യാർത്ഥികളിൽ ഭൂരിഭാഗ്ഗവും മൽസ്യമേഘലയിൽ നിന്നുള്ളവരായി. 1993 ഇൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ : K.G. വിജയകുമാറിർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ ശതാബ്ദി ആഘോഷിക്കുകയുണ്ടായി.
1998 ഇൽ സർക്കാർ ഹയർ സെക്കണ്ടറി കോഴ്സ്‌ ആരംഭിച്ചപ്പോൾ സെന്റ്‌ ജോസഫ്സ്‌ ഹൈ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെടുകയും . ശ്രീ : അവണാങ്കുഴി വിജയൻ സാർ ആദ്യ പ്രിൻസിപ്പാളാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES