Friday, August 30, 2024
HomeAATINGAL"ഗ്രാമദീപം" അഞ്ചുതെങ്ങ് ഫെറോനയുടെ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി.

“ഗ്രാമദീപം” അഞ്ചുതെങ്ങ് ഫെറോനയുടെ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി.

അഞ്ചുതെങ്ങ് ഫെറോനയുടെ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി.
അഞ്ചുതെങ്ങ് ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി വിവിധ ഇടവകകളിൽ സംഘടിപ്പിക്കുന്ന ‘ഗ്രാമദീപം’ ലഹരി വിരുദ്ധ ക്യാമ്പയിനാണ് തുടക്കമായത്.

ക്യാമ്പയിന്റെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനിൽ ചൈൽഡ് ലൈൻ – കൗമാര വിഭാഗത്തിലെ കുട്ടികൾ തെരുവ് നാടകം അവതരിപ്പിച്ചു.

എക്സൈസ് ആറ്റിങ്ങൽ റേഞ്ച് സിഐ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സിഐ ചന്ദ്രദാസ് ,സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാദർ ബിഡ് മനോജ് അമാഡോ, എസ്ഐ. ഗോപകുമാർ തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.

ഫാദർ ബിജോയ്, ആനിമേറ്റർമാരായ പ്രീതി, അനിത ,പ്രിൻസി ,സാന്ദ്ര, സോൻസി ,ആഗി ,സൗമ്യ, ഫെല്‍സിറ്റ ,സിമി എന്നിവർ നേതൃത്വം നൽകി .

ബോധവത്കരണ തെരുവ്നാടകം ഭാഗം 1

ബോധവത്കരണ തെരുവ്നാടകം ഭാഗം 2

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES