Thursday, August 29, 2024
HomeAATINGALആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.

ഏഴു വേദികളിലായി നടക്കുന്ന കലാമത്സരങ്ങൾ ചൊവ്വാഴ്ച നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ സൗഹൃദത്തിന്റെ മത്സരങ്ങൾ ആയിരിക്കണമെന്നും മത്സരഫലങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടി കാണുന്നതിന് രക്ഷകർത്താക്കളും വിദ്യാർത്ഥികളും തയ്യാറാകണമെന്നും എം പി ഓർമ്മിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്സ് കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കഥാകൃത്ത് നാഷിദ് എം ഫാമി മുഖ്യ അതിഥി ആയിരുന്നു.

 കലോത്സവം കുട്ടികളുടെതാണെന്നും ഒരിക്കലും അവസരം നഷ്ടമാക്കരുതെന്നും അഭിപ്രായപ്പെട്ട നാഷിദ് തന്റെ കോളേജ് ജീവിതം  ഓർമിപ്പിച്ചുകൊണ്ട് ഗാനമാലപിച്ച് കുട്ടികളെ ആവേശഭരിതരാക്കി.

വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ എസ്സ് അജിത സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സുനിൽകുമാർ എം നന്ദിയും പറഞ്ഞു. നഗരസഭ വാർഡ് കൗൺസിലർ സുജി എസ്സ്, പി ടി എ പ്രസിഡണ്ട് വിജുകുമാർ വി എസ്, എ ഇ ഒ ഇ വിജയകുമാരൻ നമ്പൂതിരി, വി എച്ച് എസ് എസ് പ്രിൻസിപ്പൽ ഹസീന, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ കെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാർ യോഗത്തിൽ സന്നിഹിതരായിരുന്നു.

വ്യാഴാഴ്ച നാലുമണിക്ക് നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം, ആറ്റിങ്ങൽ എം എൽ എ ഒ എസ്സ് അംബിക ഉദ്ഘാടനം ചെയ്യും. വി ശശി എം എൽ എ സമ്മാനവിതരണം നടത്തും നഗരസഭയുടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭ പ്രതിപക്ഷ നേതാവ് സന്തോഷ്‌ എസ്സ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES