Saturday, August 31, 2024
HomeCHIRAYINKEEZHUവയോജനസംഗമ വേദിയൊരുക്കി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്.

വയോജനസംഗമ വേദിയൊരുക്കി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്.

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത് ‘എന്ന ആപ്തവാക്യത്തോടെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പഞ്ചായത്തിലെ മുതിർന്ന ഇരുപത് വയോജനങ്ങളെ പ്രസിഡന്റ്‌ പി. മുരളി ആദരിച്ചു. വയോജന കൂട്ടായ്മയിൽ എത്തിയവർക്ക് സമ്മാനങ്ങളും വിവിധ കലാപരിപാടികളും പഞ്ചായത്ത് ഒരുക്കിയിരുന്നു. വയോജനങ്ങൾക്ക് കൂട്ട് കൂടിയിരിക്കാനും, അനുഭവങ്ങൾ പങ്ക് വയ്ക്കാനും, മാനസിക ഉല്ലാസത്തിനുമുള്ള അവസരം കൂടിയായി വയോജനസംഗമ വേദി മാറി.

സൗജന്യ മരുന്ന് വിതരണം, പാലിയേറ്റീവ് രോഗി ചികിത്സ, കട്ടിൽ വിതരണം, ശ്രവണ സഹായി വിതരണം തുടങ്ങി മാതൃകാപരമായ പദ്ധതികളിലൂടെ വയോജനങ്ങൾക്ക് മികച്ച സേവനവും പിന്തുണയും നൽകുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.പകൽ സമയങ്ങൾ സന്തോഷത്തോടെ ചെലവഴിക്കാനായി നിർമ്മിച്ച ‘പകൽവീട് ‘ ഉദ്ഘാടനസജ്ജമായിട്ടുണ്ട്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES