വർക്കല ഉപജില്ല സ്കൂൾ കലോത്സവത്തിന് വർക്കല ഗവണ്മെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.
കലോത്സവത്തിന്റെ ഉദ്ഘാടനം ഒഎസ് അംബിക എംഎൽഎ നിർവഹിച്ചു. വർക്കല മുൻസിപ്പൽ ചെയർമാൻ കെഎം ലാജി അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രാജേഷ്, നഗരസഭ വൈസ് ചെയർ പേഴ്സൺ കുമാരി സുദർശിനി, സി അജയകുമാർ, പിഎം ബഷീർ, അനു കെഎൽ, അഡ്വ അനിൽകുമാർ, വർക്കല സിഐഎസ് സനോജ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിന്ദു, അഡ്വ ബിഎസ് ജോസ്, ബിനു തങ്കച്ചി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉപജില്ലയിലെ എഴുപതോളം സ്കൂളുകളിൽ നിന്നുമായി 5000 ത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.19ന് കലോത്സവം സമാപിക്കും.

