ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ 61 പോയിന്റോടെ എൽ. പി. ജനറൽ വിഭാഗം ഓവർഓൾ കിരീടം നേടി.
മികച്ച പൊതുവിദ്യാലയ വിഭാഗo ഒന്നാംസ്ഥാനം നേടിയ സ്കൂളുകൾക്കുള്ള ഓവറോൾ ട്രോഫി യും എ എം എൽ പി എസ് സ്വന്തമാക്കി. 45 പോയിന്റ് നേടി എൽ പി
അറബിക് വിഭാഗത്തിലും തുടർച്ചയായി 16-ാം വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നേടി ഇക്കുറിയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.
കുട്ടികളുടെ സർഗാത്മകതയും വൈഭവങ്ങളും വികസിപ്പിക്കാനുതകുന്നആർട്സ് ക്ലബ്ബിന്റെയും അറബിക് ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഉപജില്ലാ കലോത്സവത്തിലെ മികച്ച നേട്ടത്തിന് നിദാനമായതായി പ്രഥമാധ്യാപകൻ എം ആർപ്രവീൺ പറഞ്ഞു. സൂര്യ, ഷിജി, അക്ബർഷാ, ബുഷ്റ, കാവേരി, സിബി,എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം നൽകിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
ഇക്കഴിഞ്ഞ ഉപജില്ല ശാസ്ത്രമേളയിലുംമികച്ച പ്രകടനം കാഴ്ച്ച വച്ചു. ഈ വർഷത്തെ എൽ. എസ്. എസ് റിസൾട്ടിലും 27 വിജയികളെ നേടി കൊണ്ട് അക്കാദമിക് രംഗത്തും സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.



