Friday, August 30, 2024
HomeKERALAകെ.എസ്.ആര്‍.ടി.സി. ശബരിമല സര്‍വീസുകള്‍കളുടെ നിരക്ക് വർദ്ധനയിൽ ഹൈക്കോടതി കേസെടുത്തു.

കെ.എസ്.ആര്‍.ടി.സി. ശബരിമല സര്‍വീസുകള്‍കളുടെ നിരക്ക് വർദ്ധനയിൽ ഹൈക്കോടതി കേസെടുത്തു.

ശബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ സ്വമേധയാ ഹൈക്കോടതി കേസെടുത്തു.

സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ കൂടിയനിരക്ക് ഈടാക്കുന്നുവെന്ന പരാതിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ചത്.

എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക്‌ നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്ബവരെ നീട്ടി എല്ലാം സ്പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.

കൂടുതല്‍ വിശദീകരണത്തിന് കെ.എസ്.ആര്‍.ടി.സി. സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES