പഴ വർഗ്ഗങ്ങളും അവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവുകളും.
▪️മാങ്ങ
ഒരു മാമ്ബഴത്തില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്തന്നെ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് കഴിക്കുന്നതായിരിക്കും നല്ലത്.
▪️മുന്തിരി
ഒരു കപ്പ് മുന്തിരിയില്‍ ഏകദേശം 23 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ആവശ്യത്തിനനുസരിച്ച് കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
▪️ചെറി
ഒരു കപ്പ് ചെറിയില്‍ 18 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്‍കൂട്ടി അളന്ന് കൃത്യമായി കഴിക്കുന്നത് നല്ലതായിരിക്കും.
▪️തണ്ണിമത്തന്
ഏറെ പേര്‍ക്കും പ്രിയങ്കരമായ ഒന്നാണ് തണ്ണിമത്തന്. ഇടത്തരംവലിപ്പമുള്ള ഒരു തണ്ണിമത്തനില്‍ 17 ഗ്രാം പഞ്ചസാരയടങ്ങിയിട്ടുണ്ട്. അതിന്റെ പേര് പോലെ തന്നെ അതില്‍ ധാരാളം വെള്ളമടങ്ങിയതിനാല് വേനല്‍കാലത്ത് ഇത് കഴിക്കുന്ന് നല്ലതാണ്. ഇലക്ട്രോലൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.
▪️അത്തിപ്പഴം
രണ്ട് ഇടത്തരം വലിപ്പമുള്ള അത്തിപ്പഴത്തില്‍ ഏകദേശം 16 ഗ്രാം പഞ്ചസാരയടങ്ങിട്ടുണ്ട്.
▪️വാഴപ്പഴം
ഒരു ഇടത്തരം വാഴപ്പഴത്തില്‍ 14 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്.
▪️അവക്കാഡോ
ഒരു അവക്കാഡോയില്‍ 1.33 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയട്ടുള്ളൂ. പഞ്ചസാര കുറവാണെങ്കിലും അവയില്‍ കലോറി കൂടുതലാണ്, അതിനാല്‍ അവോക്കാഡോ ദൈനംദിന ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തുന്നത് നല്ലതല്ല.
▪️പേരയ്ക്ക
ഒരു സാമാന്യ വലിപ്പനൃമുള്ള പേരയ്ക്കയില്‍ 5 ഗ്രാം പഞ്ചസാരയും ഏകദേശം 3 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. പേരക്ക ദിവസവും കഴിക്കുന്നത് നല്ലതാണ്.
▪️പപ്പായ
ഒരു പപ്പായയുടെ പകുതിയെടുത്താല്‍ അതില്‍ ഏകദേശം 6 ഗ്രാം വരെ പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. ചെറിയ പപ്പായയാണെങ്കില്പോലും. അതിനാല്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്.
▪️സ്ട്രോബെറി
അത് ഒരു കപ്പ് സ്ട്രോബെറിയില്‍ 7 ഗ്രാം പഞ്ചാസാരയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ സാലഡായി കഴിക്കുന്നത് നല്ലതാണ്.

