പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം പദ്ധതി. പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലാണ് ഈ പദ്ധതി നിലവിലുള്ളത്.
സംസ്ഥാനത്ത് ഈ പദ്ധതി ഒൻപത് മെഡികല്‍ കോളജുകളിലും, 41 ജില്ലാ, ജെനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികളിലും, 50 താലൂക്ക് ആശുപത്രികളിലും, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന പ്രത്യകതയുമുണ്ട്.
പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചിലവാകാറുണ്ട്. പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവില്ല. ഇതിനൊരു പരിഹാരമായാണ് മാതൃയാനം പദ്ധതി നടപ്പിലാക്കുന്നത്.

