കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആവർത്തിച്ചുള്ള RSS – അനുകൂല പ്രസ്താവനയിൽ തെല്ലും പ്രതികരിക്കാത്ത മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിക്ഷേധിച്ചുകൊണ്ട് മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ നിരയിലുള്ള ചിറയിൻകീഴ് നിയോജക മണ്ഡലത്തിലുള്ള നൂറോളം നേതാക്കളും പ്രവർത്തകരും INL (വഹാബ് പക്ഷം )ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഘപരിവാർ സംഘടനകൾ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാറിന്റെ നേതൃത്തിൽ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും കാശാപ്പുചെയ്യാൻ വെമ്പൽ കൊള്ളുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ തെജിച്ച ധീര രക്തസാക്ഷികളെ പ്പോലും ഓർക്കാത്ത സുധാകരനെ പോലെ ഒരു നേതാവ് കോൺഗ്രസ്സിന് അപമാനമാണ്. ഇത്തരം സംഘപരിവാർ ശിങ്കിടി തിരുത്താനുള്ള ആർജവം കാട്ടാത്ത ലീഗിന്റെ നേതൃത്വം ആരെയാണ് പേടിക്കുന്നത്. ലീഗിന്റെ ഈ നിഷ്ക്രിയത്വം ഒരിക്കലും അംഗീകരിക്കാനാവില്ല. ആയതിനാൽ ഞങ്ങൾ മുസ്ലിം ലീഗ് വിട്ട് എന്നും മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന്റെ ആവേശമായ ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ INL ൽ ചേർന്നു പ്രവർത്തിക്കുമെന്നും ലീഗിൽ നിന്ന് രാജീവച്ചുകൊണ്ട് നേതാക്കൾ പറഞ്ഞു.
പുത്തൻതോപ്പ് അൻവർ സാദത്ത്(STU മുൻ ജില്ലാ പ്രസിഡന്റ് ), ഹാഷിം പടിഞ്ഞാറ്റിൽ (STU ഫെഡറേഷൻ മുൻ ജില്ലാ ട്രെഷറർ ), ഫസിലുദീൻ (മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പുത്തൻതോപ്പ് ), ജഹാൻഗ്ഗീർ (പുത്തൻ തൊപ്പ് യൂണിറ്റ് സെക്രട്ടറി ), ഷാജി ചിറക്കൽ (മേഖല സെക്രട്ടറി പുത്തൻ താപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് INL പ്രവേശനം.
INL ൽ ചേരുന്ന നേതാക്കൾക്കും പ്രവർത്തകർക്കും ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കണിയാപുരം പള്ളിനടയിൽ വച്ചുനടക്കുന്ന പൊതുസമ്മേളനത്തിൽ INL ആക്റ്റിങ് പ്രസിഡന്റ് കെ പി ഇസ്മായിൽ മെമ്പർഷിപ്പ് നൽകും

