Tuesday, August 27, 2024
HomeANCHUTHENGUക്രിസ്മസിനെ വരവേല്‍ക്കാന്‍ നക്ഷത്രങ്ങളെത്തിതുടങ്ങി.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ നക്ഷത്രങ്ങളെത്തിതുടങ്ങി.

കോവിഡ് കാലത്തിനുശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി അഞ്ചുതെങ്ങിലും മറ്റും വീടുകള്‍ക്കു മുമ്പില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞുതുടങ്ങി.

എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. കടലാസ് നക്ഷത്രങ്ങളും വന്‍തോതില്‍ വിറ്റുപോകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 100 മുതല്‍ 2,000 വരെ രൂപ വിലയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. 40 ഇനം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചു തയാറാക്കി ബോച്ചേ എന്ന് പേരിട്ട നക്ഷത്രമാണ് വിപണിയിലെ താരം. ഒരേസമയം വ്യത്യസ്തത നിറത്തിലുള്ള ബള്‍ബുകള്‍ കത്തുന്ന എല്‍ഇഡി നക്ഷത്രങ്ങളുടെ ശരാശരി വില 350 രൂപയാണ്. ക്രൈസ്തവ സമൂഹം തിങ്ങിവിസിക്കുന്ന കുടിയേറ്റ മേഖലയിലെ പള്ളികളിലും മറ്റും ഭീമന്‍ നക്ഷത്രങ്ങള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഇക്കറി നേരത്തേ വിപണികളില്‍ നക്ഷത്രങ്ങള്‍ എത്തിയിരുന്നു. ക്രിസ്മസിന് തൊട്ടുമുന്‍പുവരെ വിപണിയില്‍ നക്ഷത്രക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. സിനിമ പേരുകളുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയിലുണ്ട്.

ഒരേ നക്ഷത്രത്തിനു വിപണികളില്‍ വ്യത്യസ്ത പേരാണെന്നതും ശ്രദ്ധേയമാണ്. ക്രിസ്മസ് ട്രീ, പുല്‍ക്കൂട്, പുല്‍ക്കൂടൊരുക്കുന്നതിനുള്ള രൂപങ്ങള്‍, പുതുമയാര്‍ന്ന ആശംസാകാര്‍ഡുകള്‍ എന്നിവയും വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES