Saturday, August 31, 2024
HomeAATINGALആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.

ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.

ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലംമുക്ക് ഭാഗത്ത് നിന്നും കാറിൽ കടത്തികൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. പ്രതി കാറിൽ കടത്തിക്കൊണ്ട് വന്ന 2.233ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.

അവനവഞ്ചേരി ഭാഗത്ത് യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ സർക്കിൾ ഓഫീസിലെ കൺട്രോൾ റൂം ടീമും എക്സൈസ് ഷാഡോ ടീമും ചേർന്നു അവനവഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായും പ്രതി അത് ഉപയോഗിക്കുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES