Friday, August 23, 2024
HomeANCHUTHENGUഅഴിമതി : അഞ്ചുതെങ്ങ് കുടുംബശ്രീ ചെയർപേഴ്സൺ (CDS) അയോഗ്യയായേക്കും.

അഴിമതി : അഞ്ചുതെങ്ങ് കുടുംബശ്രീ ചെയർപേഴ്സൺ (CDS) അയോഗ്യയായേക്കും.

നിയമന അഴിമതിയെ തുടർന്ന് അഞ്ചുതെങ്ങ് കുടുംബശ്രീ ചെയർപേഴ്സൺ ശ്യാമപ്രകാശ് അയോഗ്യയായേക്കുമെന്ന് സൂചന. ഇത് സൂചിപ്പിക്കുന്ന ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ പുറപ്പെടുവിച്ചു.

നിയമനഅഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ കുടുംബശ്രീ ചെയർപേഴ്സൺ CDS (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സോസൈറ്റി)
സ്ഥാനത്തുനിന്നും ശ്യാമപ്രകാശിനെ അയോഗ്യയാക്കാതിരിക്കുവാൻ ഒരുമാസത്തിനകം കാരണം ബോധിപ്പിക്കണമെന്ന ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അഞ്ചുതെങ്ങ് മൃഗാശുപത്രിയിലെ പാർട്ടൈം സ്വീപ്പർ തസ്തികയിൽ കുടുംബശ്രീ മുഖാന്തരം നിയമനം നടത്തിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും നടന്നതായി (കേസ് നമ്പർ 220/2022) ഓംബുഡ്സ്മാൻ ജസ്റ്റിസ് പിഎസ് ഗോപിനാഥൻ കണ്ടെത്തിയിരിന്നു.

ഏറ്റവും അടുത്തുള്ള കുടുംബശ്രീ യൂണിറ്റിൽ നിന്നും നിയമനം നടത്തണമെന്നുള്ള ഗവൺമെന്റ് ഉത്തരവും ഹൈക്കോടതി ഉത്തരവും ധിക്കരിച്ച് നിയമനം നടത്തിയതിൽ പഞ്ചായത്ത് സെക്രട്ടറിയെയും, മൃഗഡോക്ടറെയും കുറ്റക്കാരല്ലെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തുകയും എന്നാൽ കുടുംബശ്രീ ചെയർപേഴ്സണെന്ന നിലയിൽ ശ്യാമപ്രകാശ് അഴിമതിയും അധികാര ദുർവിനിയോഗവും ചെയ്തതായി കണ്ടെത്തുകയുമായിരുന്നു.

ഇതേതുടർന്ന് ചെയർപേഴ്സൺ സ്ഥാനം വഹിക്കുന്നതിന് അയോഗ്യത കൽപ്പിക്കുവാൻ ഉത്തരവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരു മാസത്തിനകം അറിയിക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിക്കുകയുമായിരുന്നു. കേസിന്റെ അന്തിമ ഹിയറിങ്ങ് 2023 ജനുവരി 31 ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES