കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിനു വേണ്ടിയാണ് രാജ്യത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നത്. കൊവിഡ് ബി എഫ് 7 വകഭേദം രാജ്യത്ത് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം.
വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്കും കടുത്ത നീയന്ത്രണം വരുമെന്നാണ് സൂചന. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്രവൃത്തങ്ങൾ അറിയിച്ചു.

