Friday, August 30, 2024
HomeANCHUTHENGUമത്സ്യബന്ധന യാനങ്ങളിലെ കടലിലെ ഉല്ലാസ യാത്ര : മുന്നറിയിപ്പുമായ് ഫിഷറീസ്.

മത്സ്യബന്ധന യാനങ്ങളിലെ കടലിലെ ഉല്ലാസ യാത്ര : മുന്നറിയിപ്പുമായ് ഫിഷറീസ്.

മത്സ്യബന്ധന യാനങ്ങളിലെ കടലിലെ ഉല്ലാസ യാത്രകൾക്കെതിരെ മുന്നറിയിപ്പുമായ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ്.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾ കുടുംബസമേതം ഉല്ലാസ യാത്രകൾക്കായി മത്സ്യബന്ധന യാനങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്.

മത്സ്യബന്ധന യാനങ്ങൾ മത്സ്യബന്ധനത്തിനൊഴികെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. അതിനാൽ ഉല്ലാസയാത്രകൾ കർശനമായി ഒഴിവാക്കേണ്ടതാണെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉല്ലാസ യാത്രകളിൽ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ യാത്രചെയ്തിനാൽ സംഭവിച്ചിട്ടുള്ള നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES