വക്കത്ത് കോറം ഇല്ലാതെ കുടുംബശ്രീ യോഗം ചേർന്നതായ് ആക്ഷേപം. ഇതേതുടർന്ന് അനധികൃതമായി ചേർന്ന യോഗത്തിന്റെ മിന്നിട്ട്സ് കുടുംബശ്രീ മെമ്പർ പിടിച്ചെടുത്തു. വക്കം ഗ്രാമ പഞ്ചായത്തിന്റെ കുടുംബശ്രീ യോഗമാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാതെ ചേർന്നത്.
14 അംഗ ഭരണസമിതിയിൽ 8 പേർ യോഗത്തിൽ നിന്നും വിട്ടു നിന്നതോടെ ബാക്കിയുള്ള ആറു പേർ മാത്രമാണ് യോഗം ചേർന്നത്. ചേയർപേഴ്സൺ മീനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോത്തിൽ കടന്നുചെന്ന മെമ്പർ സെക്രട്ടറി കോറമില്ലാത്ത യോഗം അസാധുവാണന്നറിയിക്കുകയും നിലവിൽ പാസാക്കിയ അജണ്ടയിലെ വിഷയങ്ങൾ അസാധു ആണന്ന് മുന്നറിയിപ്പ് നൽകിയ ശേഷം കുടംബശ്രീയുടെ മിനിട്ട്സ് ബുക്ക് പിടിച്ചെടുക്കുയായിരുന്നു.
കോറം തികയാതെ കുടുംബശ്രീ യോഗം ചേർന്ന നടപടിക്കെതിരെയും , മെമ്പർ സെക്രട്ടറിയെ ഔദ്യോഗികമായി യോഗം അറിയിക്കാത്ത കുടുംബശ്രീ ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെമ്പർ സെക്രട്ടറി ജില്ലാ മിഷൻ കോ ഓർഡിനേറ്റർക്ക് ഇന്ന് പരാതി നൽകുമെന്നറിയിച്ചു. മുൻപ് കോഴിയും കൂടും പദ്ധതിയിലും ആരോപണനത്തിന് വിദേയയായിട്ടുള്ള കുടുംബശ്രീ ചെയർപേഴ്ൻ സിപിഎം പ്രവർത്തകയാണ്.

