മുദാക്കൽ ഗ്രാമ പഞ്ചായത്ത് കല്ലിൻമൂട് വാർഡിലെ അങ്കണവാടിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അങ്കണവാടിയായ കല്ലിൻമൂട് അങ്കണവാടിയിൽ കുരുന്നുകൾക്കൊപ്പം രക്ഷകർത്താക്കളും വാർഡു സമിതി ഭാരവാഹികളും പങ്കു ചേർന്നപ്പോൾ ആഘോഷം പുതുമയുള്ളതായി. കുരുന്നുകൾ പരസ്പരം കൂട്ടുക്കാരെ തിരഞ്ഞെടുക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കളിക്കൂട്ടം കൂട്ടുകാർ മേളവും ഒരുക്കീരുന്നു. ക്രിസ്തുമസ് കേക്ക് മുറിച്ചും മധുരം നൽകിയും ഈ തവണത്തെ ക്രിസ്തുമസ് ഗംഭീരമാക്കി. ആഘോഷത്തിന്റെ ഉദ്ഘാടനം വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ നിർവഹിച്ചു. അങ്കണവാടി വർക്കർ റീജ പ്രശീലൻ, മഞ്ചു, വിനിത, വാർഡു സമിതി ഭാരവാഹികൾ,രക്ഷകർത്താക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

