പാദ മുദ്ര പ്രാദേശിക ചരിത്രരചന ശില്പശാല ആറ്റിങ്ങൽ ബിആർസിയിൽ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഡിഇഒ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ബിപിസി സജി സാർ സ്വാഗതം പറഞ്ഞു. ചരിത്ര പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡിപിഒ റെനി സാർ കുട്ടികളോട് വിശദീകരിച്ചു. ഡയറ്റ് ഫാക്കൽറ്റി ഷൈജു സാർ പ്രാദേശിക ചരിത്രരചനയുടെ നിർമ്മാണം രീതിശാസ്ത്രം എന്നിവയെ കുറിച്ച് കുട്ടികളോട് സംവദിച്ചു.
ചരിത്ര പ്രാധാന്യമുള്ള ശിവഗിരി അഞ്ചുതെങ്ങ് കോട്ട,ആറ്റിങ്ങൽ കൊട്ടാരം,കായിക്കര കുമാരനാശാന്റെ ജന്മസ്ഥലം എന്നീ സ്ഥലങ്ങൾ കുട്ടികളുമായി സന്ദർശനം നടത്തി.
ഈ സ്ഥലങ്ങളിലെ എല്ലാം ചരിത്ര പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. പാദമുദ്രയുടെ ക്ലാസുകൾ നയിച്ചത് സിആർസിമാരായ റീന ഷിബിന എന്നിവരാണ്.

