Monday, August 26, 2024
HomeAATINGALമകനെ എംഡിഎംഎയുമായി പിടികൂടി : കഴക്കൂട്ടം ശാന്തിപുരം സ്വദേശിനിയായ അമ്മ വീട്ടില്‍ തൂങ്ങിമരിച്ചു.

മകനെ എംഡിഎംഎയുമായി പിടികൂടി : കഴക്കൂട്ടം ശാന്തിപുരം സ്വദേശിനിയായ അമ്മ വീട്ടില്‍ തൂങ്ങിമരിച്ചു.

കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ തൂങ്ങിമരിച്ച നിലയില്‍. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

കോളജ് വിദ്യാര്‍ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം എക്‌സൈസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം ഷൈനിനെ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഷൈനിന്റെ മാതാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ലഹരിക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഗ്രേസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES