Friday, August 30, 2024
HomeKERALAസംസ്ഥാന ബഡ്ജറ്റ് 2023-24 : വര്‍ക്കല മണ്ഡലം.

സംസ്ഥാന ബഡ്ജറ്റ് 2023-24 : വര്‍ക്കല മണ്ഡലം.

വര്‍ക്കല നിയോജകമണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ക്കായി 2023-24 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 55.31 കോടി രൂപ അനുവദിച്ചതായി അഡ്വ.വി.ജോയി എം.എല്‍.എ അറിയിച്ചു.

വര്‍ക്കല നഗരസഭയിലെ വര്‍ക്കല – പുന്നമൂട് – കുരയ്ക്കണ്ണി റോഡിന് 1കോടി രൂപയും ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയം പള്ളി റോഡിന് 75ലക്ഷം രൂപയും മാന്തറ ക്ഷേത്രം റോഡ് ഓട നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുത്താന എല്‍.പി.എസ് റോഡിന് 50ലക്ഷം രൂപയും പാളയംകുന്ന് അരശുവിള കുന്നുംപുറം റോഡിന് 50ലക്ഷം രൂപയും പനയറ ഞെക്കാട് റോഡിന് 1കോടി രൂപയും വെട്ടൂര്‍ഗ്രാമപഞ്ചായത്തിലെ മേല്‍വെട്ടൂര്‍ പി.എച്ച്‌.സി താഴെവെട്ടൂര്‍ റോഡിന് 1കോടി രൂപയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പടവാരം ഏലാറോഡിന് 25 ലക്ഷം രൂപയും ആറയില്‍ കല്ലുവിള കുറ്റിക്കാട്ട് വിള റോഡിന് 40ലക്ഷം രൂപയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍ക്കോണം കൈപ്പത്ത്കോണം റോഡിന് 50ലക്ഷം രൂപയും മുളമൂട്ടില്‍ പാറയില്‍ റോഡിന് 25 ലക്ഷം രൂപയും മുക്കുകട കൈപ്പളളി നാഗരുകാവ് മാടന്‍നട റോഡിന് 20 ലക്ഷം രൂപയും ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ പാളയംകുന്ന് കടവിന്‍കര റോഡിന് 1കോടി രൂപയും കായല്‍പ്പുറം ഡബ്ലിയു എല്‍.പി.എസ് സ്കൂള്‍ കെട്ടിടത്തിന് 1കോടി രൂപയും മടവൂര്‍ ഗ്രാമപഞ്ചായത്തിലെ സി.എന്‍.പി എല്‍.പി സ്കൂള്‍ കെട്ടിടത്തിന് 1കോടി രൂപയും ശിവഗിരി തീര്‍ത്ഥാടനത്തിന് 20ലക്ഷം രൂപയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷന്‍ ശ്രീകൃഷ്ണ ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാഡമിക്ക് 10ലക്ഷം രൂപയും പുന്നമൂട് റെയില്‍വേപാലത്തിന് (കിഫ്ബി) 37.16 കോടി രൂപയും വര്‍ക്കല മൈതാനം റിംഗ് റോഡിന് 5 കോടി രൂപയും അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് 2.5 കോടി രൂപയും വര്‍ക്കല രാധാകൃഷ്ണന്‍ സ്മാരകത്തിന് 20ലക്ഷം രൂപയും പളളിക്കല്‍ പകല്‍ക്കുറി കലാഭാരതി ഗുരുചെങ്ങന്നൂര്‍ കഥകളി അക്കാഡമിക്ക് 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES