Tuesday, August 27, 2024
HomeAATINGALവിദ്യാർഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം : യുവാവ് അറസ്റ്റിൽ.

വിദ്യാർഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം : യുവാവ് അറസ്റ്റിൽ.

ബൈക്ക് അഭ്യാസത്തിനിടെ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; 18 കാരനെതിരെ നിലവിലുള്ളത് 6 കേസുകള്‍

കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാർഥിനിയെ ഇടിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി നൗഫലിനെയാണ് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസൻസ് എം.വി.ഡി റദ്ദാക്കും.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. അഭ്യാസത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥിനിക്ക് പരിക്കേൽ‍ക്കുകയും ചെയ്തിരുന്നു.

റോഡിൽ‍ സ്ഥിരം നിയമലംഘനം നടത്തുന്നയാളാണ് നൗഫലെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ബൈക്ക് അഭ്യാസം നടത്തിയതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും നിരവധി തവണ ഇയാൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന് ഏഴ് തവണയാണ് നടപടി നേരിടേണ്ടിവന്നത്. ഇപ്പോഴത്തെ അപകടത്തിന് നാല് ദിവസം മുമ്പാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ ബൈക്ക് പിഴയടച്ച് പുറത്തിറക്കിയത്.

19250 രൂപ പിഴയീടാക്കിയ ശേഷമാണ് ബൈക്ക് വിട്ടുകൊടുത്തത്. എന്നാൽ നാല് ദിവസത്തിനു ശേഷം വീണ്ടും ബൈക്ക് അഭ്യാസം നടത്തി കോളജ് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

വർക്കല സ്കൂൾ പരിസരത്തും ബൈക്ക് അഭ്യാസം പതിവാകുന്നതായി വർക്കല ന്യൂസ്‌ കഴിഞ്ഞ ആഴ്ചയും റിപ്പോർട്ട്‌ ചെയ്തിരുന്നു. സ്കൂൾ വിടുന്ന സമയം ഇന്ദിരഗാന്ധി പാർക്കിന്‌ സമീപമുള്ള റോഡിൽ കൂടിയുള്ള ബൈക്ക് അഭ്യാസം നാട്ടുകാർക്കും കൊച്ചു കുട്ടികൾക്കും സ്ഥിരം തലവേദന ആകുന്നുണ്ട്..സ്ഥിരം പ്രശ്നകാരെ നാട്ടുകാർ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഞങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ല എന്ന മട്ടിലാണ് ഇവരുടെ പ്രകടനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES