Sunday, September 1, 2024
HomeCHIRAYINKEEZHUഅന്നദാനത്തിനായി തെങ്ങുംവിള ക്ഷേത്രം ധാന്യങ്ങൾ ശേഖരിക്കുന്നു.

അന്നദാനത്തിനായി തെങ്ങുംവിള ക്ഷേത്രം ധാന്യങ്ങൾ ശേഖരിക്കുന്നു.

മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ഛ് നടത്തുന്ന സമൂഹസദ്യ,അന്നദാനം എന്നിവയ്ക്കു വേണ്ടിയുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി തെങ്ങുംവിള ക്ഷേത്രത്തിൽ പൊതുജനങ്ങളിൽ നിന്ന് കാർഷിക ധാന്യങ്ങൾ ശേഖരിക്കുന്നു. ‘കലവറ നിറക്കൽ’ എന്നു പേരിട്ടിരിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം ക്ഷേത്രനടയിൽ തുടക്കംകുറിച്ചു.

നാട്ടിലെ പ്രമുഖ കർഷകനും കിഴുവിലം റെസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റുമായ പി.കെ ഉദയഭാനുവിൽ നിന്ന് കാർഷിക വിളകൾ ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ഏറ്റുവാങ്ങി . ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് ,സെക്രട്ടറി പി.വി.ജയൻ,ട്രഷറർ എൻ.എസ്.പ്രഭാകരൻ,വൈസ്പ്രസിഡന്റ് ബി.എസ്,സജിതൻ, ഭരണസമിതി അംഗം എസ്.പുഷ്പൻ,കർഷകരായ മധു,ചന്ദ്രൻ,രമണൻ,എം.പ്രസന്നൻ തുടങ്ങിയവരും പങ്കെടുത്തു.

വരും ദിവസങ്ങളിൽ നാട്ടുകാർക്ക് കാർഷിക ധാന്യങ്ങൾ ക്ഷേത്രത്തിൽ നൽകാവുന്നതാണ്. കർഷകരുടെ കൈയ്യിൽ നിന്നും കാർഷിക ധാന്യങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രം ട്രസ്റ്റ് ഈ പരിപാടി ആവിഷ്കരിച്ചത്. ഈ മാസം18 മുതൽ 25 വരെയാണ് ക്ഷേത്രത്തിലെ ഉത്സവം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES