യുവാക്കളെ ആക്രമിച്ചു സ്വർണ മാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഫെബ്രുവരി 10 ന് സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുകയായിരുന്ന ആദിനാഥ്, അഖിൽ എന്നീ 18 വയസുള്ള യുവാക്കളെ മൂന്ന് അംഗ സംഘം മാമം ക്ഷേത്രത്തിനു സമീപം തടഞ്ഞു നിർത്തി ദേഹോപദ്രവം ഏല്പിച് ആക്രമിച്ചശേഷം മാലയും, ബ്രേസ് ലെറ്റ്, മൊബൈൽ ഫോൺ ആയി കടന്ന് കളഞ്ഞു കേസിലാണ് മൂന്നുപേർ പോലീസ് പിടിയായിലായത്.
CCTV ഫുട്ടേജ് കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഇക്ബാൽ age 26, S/o സുലൈമാൻ, പനയത്തറ ഹൌസ്, മുടപുരം, ഹുസൈൻ age 23, S/o ബദറുദീൻ, ബാദുഷ മൻസിൽ, മുടപുരം, മുഹമ്മദ് age 23, S/o ഹാഷിം, മുഹമ്മദ് മൻസിൽ, മുടപുരം എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും, നഷ്ടപെട്ട മൊബൈൽ ഫോൺകളും സ്വർണ മാലയും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി മുഹമ്മദ് ഇക്ബാലിന് ചിറയിൻകീഴ്, മംഗലാപുരം, കല്ലമ്പലം, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസ് കൾ ഉണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു വിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് SHO. G. B. മുകേഷിന്റെ നേതൃത്വത്തിൽ SI. R. മനു, GSI, മനോഹർ, CPO മാരായ ബിനു, മുജീബ്, മുസ്സമിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജഫ്എംസി 3 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

