മുടപുരം എസ്എൻഡിപി യോഗം മുടപുരം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ നാലാമത് പ്രതിഷ്ഠ വാർഷികം, പ്രതിഭ സംഗമം,ചികിത്സ ധനസഹായ വിതരണം എന്നിവ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് പികെ ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അവാർഡ് വിതരണം നടത്തി. മുതിർന്ന പൗരന്മാരെ യോഗം ഡയറക്ടർ ഡി വിപിൻരാജ് ആദരിച്ചു.
തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ്,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യൂണിയൻ കൗൺസിലർമാരായ അഴൂർ ബിജു,ഉണ്ണികൃഷ്ണൻ ഗോപിക,ശിവകൃഷ്ണപുരം ശാഖാ സെക്രട്ടറി കെആർ ദിലീപ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി നകുലൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം പ്രസന്നൻ നന്ദിയും പറഞ്ഞു.

