Saturday, August 31, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് റെയിൽവേ മേൽ​പ്പാ​ല നി​ർ​മ്മാണം ​ഇഴയുന്നു : പ്രദേശവാസികൾ ദുരിതത്തിൽ.

ചിറയിൻകീഴ് റെയിൽവേ മേൽ​പ്പാ​ല നി​ർ​മ്മാണം ​ഇഴയുന്നു : പ്രദേശവാസികൾ ദുരിതത്തിൽ.

ചിറയിൻകീഴിലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി റെയിൽവേ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന്​ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

2021 ഒക്ടോബറിൽ നിർമാണമാരംഭിച്ചതോടെ ഇവി​ടെ​യു​ള്ള റെ​യി​ൽ​വെ ഗേറ്റ് അ​ട​ച്ചി​ടു​ക​യും ചെയ്തു. എ​ന്നാ​ൽ, പി​ന്നീ​ട്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് നീങ്ങുന്നത്.

പാലം നിർമാണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്കിൽ പെട്ടു നട്ടംതിരിയുകയാണ് സാധാരണക്കാർ. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങൾ വിലയിരുത്താനും നിർദേശങ്ങൾ നൽകാനും വകുപ്പുകൾ കാണിക്കുന്ന ഉദാസീനതയും കരാറുകാരന്റെ മെല്ലേപ്പോക്കും പാലം യാഥാർഥ്യമാകുന്നതു വൈകിക്കുന്നുവെന്നാണ് പരാതി.

നിലവിൽ കുടിവെള്ള വിതരണം പോലും താറുമാറായ അവസ്ഥയാണ്. തീരപ്രദേശങ്ങളിൽ മാസങ്ങളായി കടുത്ത ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്.

പലയിടത്തും പ്രധാന പൈപ്പുകൾ പൊട്ടി ജലം വാർന്നു പോകുന്നതു മൂലം ജലക്ഷാമം അതി രൂക്ഷമാണ്. വൈദ്യുതി വിതരണകാര്യത്തിലും സ്ഥിതി സമാനമാണ്.

ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള തകരാറുകൾ സ്ഥലത്തെ വൈദ്യുതി വിതരണത്തെയും കാര്യമായ് ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും മുന്നറിയിപ്പില്ലാതെ പലതവണ വൈദ്യുതി മുടങ്ങുന്നത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെയും ദുരിതത്തിലാക്കിയിട്ടുണ്ട്.

മേൽപാലത്തിന്റെ റെയിൽവേ ഗേറ്റിനിരുവശത്തുമുള്ള ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പോലും സമയബന്ധിതമായി പൂർത്തിയാക്കുവാനുള്ള പരിശ്രമം കരാറുകാരിൽ നിന്നുണ്ടാകുന്നില്ല. പുരോഗതി വിലയിരുത്തേണ്ട അധികൃതരും ഈ കാര്യങ്ങളിൽ തണുപ്പൻ മട്ടിലുള്ള ഇടപെടലുകളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പണി പൂർത്തീകരിച്ചു ഗതാഗതം സാധ്യമാക്കുമെന്നാണ് ആദ്യം ഘട്ടത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

ആ​ധു​നി​ക നിർമ്മാണ ശൈലി അവലംബിച്ചു നിർമ്മിയ്ക്കുന്ന ഈ മേ​ൽപ്പാലത്തിന്റെ നിർമ്മാണ ചുമതല എസ്പിഎൽ ഇൻഫ്രാസ്ട്രക്ചറൽ എന്ന സ്വകാര്യ കമ്പനിക്കാണ്. 650 മീറ്റർ നീളത്തിലുള്ള മേൽപാലത്തിന്റെ നിർമാണച്ചെലവ് 26.16 കോടി രൂപയാണ്.

പദ്ധതി അനന്തമായി നീണ്ടുപോകുന്നതിൽ ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES