അന്താരാഷ്ട്ര വനിത ദിനത്തിൽ കഴിഞ്ഞ അൻപത് വർഷമായി വീടിനോട് ചേർന്ന് ചായക്കട നടത്തി ഉപജീവനം നടത്തുന്ന 72 വയസ്സ് പ്രായമുള്ള ഇരുപത്തിയെട്ടാംമൈൽ പേരിക്കോട്ട് കോണം സ്വദേശിനിയായ രാധമ്മയെ ബിജെപി ഇരുപത്തെട്ടാം മൈൽ വാർഡ് കമ്മറ്റി ആദരിച്ചു.
ബിജെപി നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ പൈവേലിക്കോണം ബിജു, മുൻ ഗ്രാമപഞ്ചായത്ത് അംഗം യമുന ബിജു, ബിജെപി നേതാക്കളായ സുദേവൻ ജി, രതീഷ് കുമാർ, പ്രജീഷ്, മുരുകൻ എന്നിവർ പങ്കെടുത്തു.

