Saturday, August 31, 2024
HomeANCHUTHENGUടിക്കറ്റ് പ്രൈസ് മണി കൈപ്പറ്റുവാൻ കടയ്ക്കാവൂരിലെ ലോട്ടറി സ്ഥാപനം നിർബന്ധിത കമ്മീഷൻ ആവിശ്യപ്പെട്ടതായ് ആക്ഷേപം.

ടിക്കറ്റ് പ്രൈസ് മണി കൈപ്പറ്റുവാൻ കടയ്ക്കാവൂരിലെ ലോട്ടറി സ്ഥാപനം നിർബന്ധിത കമ്മീഷൻ ആവിശ്യപ്പെട്ടതായ് ആക്ഷേപം.

സംസ്ഥാന സർക്കാരിന്റെ ലോട്ടറി ടിക്കറ്റിന് സമ്മാന തുക ലഭിച്ച ടിക്കറ്റ്ന്റെ പ്രൈസ് മണി കൈപ്പറ്റുവാൻ ലോട്ടറി സ്ഥാപനം നിർബന്ധിത കമ്മീഷൻ ആവിശ്യപ്പെട്ടതായ് ആക്ഷേപം.

അഞ്ചുതെങ്ങ് സ്വദേശിയായ യുവാവ്ന് സമ്മാനം ലഭിച്ച ടിക്കറ്റ് നൽകി സമ്മാന തുക കൈപ്പറ്റുവാൻ കടയ്ക്കാവൂരിലെ പ്രമുഖ ലോട്ടറി സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് സ്ഥാപന ഉടമ തുക നൽകണമെങ്കിൽ കമ്മീഷൻ നൽകണമെന്ന് ആവിശ്യപ്പെട്ടത്.

അഞ്ചുതെങ്ങ് സ്വദേശിയെടുത്ത ബമ്പർ ടിക്കറ്റിൽ ₹5000 പ്രൈസ് മണി അടിച്ചിരുന്നു. തുടർന്ന് കടക്കാവൂർ റയിൽവേ സ്റ്റേഷന് സമീപത്തെ പ്രമുഖ ലോട്ടറി സ്ഥാപനത്തിൽ ടിക്കറ്റ് പ്രൈസ് മണി കൈപ്പറ്റുവാൻ എത്തിയപ്പോഴാണ് കടയുടമ കമ്മീഷൻ ആവിശ്യപ്പെട്ടത്.

ടിക്കറ്റിന്റെ പൈസ ലഭിയ്ക്കണമെങ്കിൽ ₹400 ടിക്കട്ടെടുക്കണമെന്നും എങ്കിൽ മാത്രമേ, പ്രൈസ് മണി നൽകുവാൻ സാധിയ്ക്കുകയുള്ളെന്നും സ്ഥാപന ഉടമ അറിയിക്കുകയായിരുന്നു.
തർക്കങ്ങളെതുടർന്ന് സമ്മാനാർഹൻ ₹200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാമെന്ന് പറഞെങ്കിലും കടയുടമ
വഴങ്ങിയില്ലെന്നും പറയുന്നു.

തുടർന്ന് ഇവർ ടിക്കറ്റ്മായി മറ്റൊരു ലോട്ടറി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു.
കടയ്ക്കാവൂരിലെ തന്നെ ആ സ്ഥാപന ഉടമ അപ്പോൾ തന്നെ തുക ഗൂഗിൾ പേ ചെയ്യ്തു നൽകിയതായും ആക്ഷേപകൻ പറയുന്നു.

ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനമായി ലഭ്യമാകുന്ന ചെറിയ തുകകളിൽ നിന്നുപോലും നിർബന്ധിത കമ്മീഷൻ പിരിവ് പ്രദേശത്തെ ഏതാനും ലോട്ടറി സ്ഥാപനങ്ങളിൽ പതിവാണെന്നാണ് സൂചന. ടിക്കറ്റ് ഉടമയ്ക്ക് ലഭ്യമാകുന്ന സമ്മാനത്തുക ടിക്കറ്റ് മാറ്റുവാൻ എത്തുമ്പോൾ കുറച്ച് നൽകിയും, സമ്മാനത്തുകളുടെ നിശ്ചിത ശതമാനം തുകയ്ക്കുള്ള ടിക്കറ്റുകൾ അതാത് സ്ഥാപനത്തിൽ നിന്നും സമ്മാനാർഹനെ കൊണ്ട് നിർബന്ധമായും എടുപ്പിക്കുകയും ചെയ്യുന്ന രീതി ഈ മേഖലയിൽ കൂടുതലാണെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES