ഹിന്ദുധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 21 മുതൽ 25 വരെ പുത്തരിക്കണ്ടം മൈതാനത്ത് (സ്വാമി സത്യാനന്ദ സരസ്വതി നഗർ ) വച്ച് നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായി 2023 മാർച്ച് 22 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വിവേകാനന്ദ സാംസ്കാരിക കേന്ദ്ര ( ഹസൻ മരക്കാർ ഹാൾ – എ.കെ.ജി. സെന്ററിനു പിൻവശം) ത്തിൽ വച്ച് , ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ ഭാരവാഹി സമ്മേളനം സംഘടിപ്പിക്കുന്നു.
യോഗം തിരുവിതാംകൂർ രാജകുടുംബാംഗം പ്രിൻസ് ആദിത്യവർമ തമ്പുരാൻ ദീപ പ്രജ്വലനം നടത്തി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ക്ഷേത്രത്തിൽ നിന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനയിൽ നിന്നും ഭാരവാഹികൾ ഉൾപ്പെടെയുള്ളവരിൽ ചുരുങ്ങിയത് രണ്ട് പേരെങ്കിലും പങ്കെടുക്കുവാൻ ശ്രമിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെങ്കൽ എസ്.രാജശേഖരൻ നായർ. (ചെയർമാൻ. ,ഹിന്ദു ധർമ പരിഷത്ത്) എ.ആർ. ഗിരീഷ് കുമാർ (ചെയർമാൻ സ്വാഗത സംഘം ) ‘എ. കസ്തൂരി (ജന: കൺവീനർ, സ്വാഗത സംഘം ) വി.റ്റി. ബിജു (സംയോജകൻ)9995 875723

