പെരുമാതുറയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട 17 കാരന്റെ മരണത്തിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് എക്സൈസ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പെരുമാതുറയിൽ അമിതമായി ലഹരി നൽകി സുഹൃത്തുക്കൾ ഉപേക്ഷിച്ചു പോയ 17വയസ്സുകാരൻ ഇർഫാന്റെ മരണത്തിന് കാരണക്കാരായ ലഹരി മാഫിയക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലഹരി മാഫിയകളെ തടയിടുന്നതിൽ നിരന്തരമായി പരാജയപ്പെടുന്ന ചിറയിൻകീഴ് എക്സൈസ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഉൽഘാടനം ബിഎസ് അനൂപ് നിർവ്വഹിച്ചു.റാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ , ജില്ല വൈസ് പ്രസിഡന്റ് സജിത്ത് ജില്ല സെക്രട്ടറി മാർ അയ ബിനോയ് ഷെമീർഷ ആന്റണി ഫിനു ഡിസിസി മെമ്പർ പുതുക്കരി പ്രസന്നൻ മണ്ഡലം പ്രസിഡന്റ് ബിജു, സുനിൽ പെരുമാതുറ, മെമ്പർ മോനി അശോകൻ. ഭാഗി അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

