Thursday, August 29, 2024
HomeAATINGALനാവായിക്കുളം ഗ്രാമ പഞ്ചായത്ത് ജനദ്രോഹ ബഡ്ജറ്റ് ബഹിഷ്കരിച്ച് ബിജെപി.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് ജനദ്രോഹ ബഡ്ജറ്റ് ബഹിഷ്കരിച്ച് ബിജെപി.

നാവായിക്കുളം ഗ്രാമപഞ്ചായത്ത് 2023. 24 വർഷത്തെ ബഡ്ജറ്റ് ചർച്ച ബിജെപി ജനപ്രതിനിധികൾ ബഹിഷ്കരിച്ചു.

2022 ൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പല പദ്ധതികളും ഇത് വരെയും നടപ്പിലാക്കാൻ ഭരണ സമിതി തയാറായിട്ടില്ല, ഇരുപത്തിയെട്ടാംമൈൽ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് മിനി കോൺഫറൻസ് ഹാൾ എന്നിവ ബഡ്ജറ്റിൽ ഉൾപെടുത്തണം എന്ന ബിജെപി യുടെ ആവശ്യം അംഗീകരിക്കാൻ ഭരണ സമിതി തയാറായില്ല, പകൽ വീട് പ്രവർത്തിക്കുന്നതിനുള്ള ഫണ്ട് ബഡ്ജറ്റിൽ വകയിരുത്താതെയും യാതൊരു വിധ ദീർഘവീക്ഷണവും ഇല്ലാതെയാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബഡ്ജറ്റ് അവതരിപ്പിച്ചത് എന്ന് ബിജെപി ജനപ്രതിനിധികൾ ആരോപിച്ചു, പ്രതിഷേധ സൂചകമായി കറുത്ത ഷർട്ട് ധരിച്ചാണ് ബിജെപി ജനപ്രതിനിധികൾ എത്തിയത്, ബഡ്ജറ്റ് ചർച്ച ബഹിഷ്കരിച്ച് നടന്ന പ്രതിഷേധ പരിപാടി നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് സജി പി മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, കുമാർ ജി, അരുൺകുമാർ എസ്, ജിഷ്ണു എസ് ഗോവിന്ദ് എന്നിവർ പങ്കെടുത്തു,

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES