ചിറയിൻകീഴ് ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി (FPC) കർഷകർക്കായി പഠന യാത്ര സംഘടിപ്പിച്ചു.
മാർച്ച് 24 ന് ആരംഭിച്ച പഠന യാത്ര തൃശ്ശൂർ വെള്ളാനിക്കര കാർഷിക കോളേജ്, മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെ പൗൾട്രി വിഭാഗവും സന്ദർശിക്കുകയും.
കാർഷികരംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുകയും, സെമിനാറുകൾ ചർച്ചാ / പഠന ക്ലാസുകളിലും പങ്കെടുത്തു.
പഠന യാത്രയുടെ ഔപചാരിക ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് മെമ്പറും ഹരിതാമൃതം ഡയറക്ടറുമായ ശ്രീകല നിർവഹിച്ചു. ഹരിതാമൃതം സിഇഒ ബിനു വി കുട്ടൻ ഡയറക്ടർ വീണാ സൂനു മെമ്പർമാരായ ശരത്ചന്ദ്രൻ സുഭാഷ്, ജോയ്, സൂനു, വിജയകുമാർ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

