എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിൽ പുതുതായി രൂപീകരിച്ച കിഴക്കേ അയിലം ശാഖയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഉദ്ഘാടനവും ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എം.അജയൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ എസ്.സുജാതൻ സ്വാഗതം പറഞ്ഞു. പുതിയ ശാഖാ ഭാരവാഹികളായി ഷീലാ ത്യാഗരാജൻ (പ്രസിഡന്റ്),സതീശൻ (വൈസ് പ്രസിഡന്റ്),അരുൺ ചന്ദ്രൻ (സെക്രട്ടറി), യൂണിയൻ മെമ്പർ അൻസിൽ,എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അരുൺ,സുഭാഷ്,ബിനു മോൻ,റജി,പ്രസീതൻ,അരുണൻ,ലില്ലി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ബീനാ പ്രകാശ്,ശ്യാംജിത്ത്,പ്രീതാനന്ദ് എന്നിവരെ തിരഞ്ഞെടുത്തു. കിഴക്കേ അയിലം ശാഖയിൽ ഗുരുദേവക്ഷേത്രം നിർമ്മിക്കാൻ വസ്തു സംഭാവനയായി നൽകിയ ബാലചന്ദ്രൻ, ശാഖയിലെ മുതിർന്ന പൗരപ്രമുഖനായ ആനന്ദൻ എന്നിവരെ ശാഖയുടെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രസിഡന്റ് പൊന്നാട അണിയിച്ചു. ബി.കെ.സുരേഷ് ബാബു, ജയപ്രസാദ്, സുശീലാ രാജൻ, പ്രശോഭാ ഷാജി, എസ്.സുരേഷ്, കെ.രഘുനാഥൻ, ഷീലാ ത്യാഗരാജൻ, അൻസിൽ എന്നിവർ സംസാരിച്ചു. അരുൺ ചന്ദ്രൻ നന്ദി പറഞ്ഞു.

