Sunday, September 1, 2024
HomeCHIRAYINKEEZHUശാർക്കര ഇലങ്കത്തിൽ കൊടുതി മഹോത്സവത്തിന് 28 ന് തുടക്കം.

ശാർക്കര ഇലങ്കത്തിൽ കൊടുതി മഹോത്സവത്തിന് 28 ന് തുടക്കം.

ശാർക്കര പ്രദേശത്തെ
പ്രശസ്തമായ ആക്കോട്ട് ഇലങ്കം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കൊടുതി മഹോൽസവത്തിന് ഏപ്രിൽ 28 ന് തുടക്കമാകും.

കൊടുതി മഹോൽസവവും പുന:പ്രതിഷ്ഠാ വാർഷികവും 28 മുതൽ 30 വരെ, ക്ഷേത്ര തന്ത്രി മുൻ ശബരിമല മേൽശാന്തി തെക്കേടത്തുമന ശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

എല്ലാ ദിവസവും രാവിലെ 6.00 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സമൂഹ ലളിത സഹസ്രനാമജപം, പുരാണ പാരായണം, അന്നദാനം, ഭജന എന്നിവയും, കൊടുതിദിനമായ 30 ന് രാവിലെ 9.00 ന് സമൂഹ പൊങ്കാല, 10.00 ന് കളഭാഭിഷേകം, 11.00 ന് നാഗർക്ക് നൂറുംപാലും സമർപ്പണം, വൈകുനേരം 5.00 ന് നാദസ്വര സേവ, 6.00 ന് ശാർക്കര ശാസ്താം നടയിൽ താലപ്പൊലി വിളക്ക്ഷ ഘോഷയാത്ര, രാത്രി 8.00 ന് പൂപ്പടയും യക്ഷി തുള്ളലും, 10.30 ന് ഗുരുസി പൂജയോടെ സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES