Monday, August 19, 2024
HomeANCHUTHENGUകുമാരനാശന്റെ 150ാം ജന്മദിനാഘോഷം : കായിക്കരയിൽ 28 മുതൽ മേയ് 4വരെ.

കുമാരനാശന്റെ 150ാം ജന്മദിനാഘോഷം : കായിക്കരയിൽ 28 മുതൽ മേയ് 4വരെ.

മഹാകവി കുമാരനാശാന്റെ ശതോത്തര കനകജൂബിലി ജന്മവാർഷികവും ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി ആഘോഷങ്ങളും അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ 28 മുതൽ മേയ് 4വരെ നടക്കും. 28ന് രാവിലെ 9ന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു പതാകയുയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

9.30ന് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം നി‌ർവഹിക്കും. അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. 29ന് രാവിലെ 10മുതൽ കലാപരിപാടികൾ 30ന് വൈകിട്ട് 5ന് വനിതാസമ്മേളനം അഡ്വ. ഷാനിമോൾ ഉദ്ഘാടനം ചെയ്യും. അഡ്വ. ഷൈലജബീഗം അദ്ധ്യക്ഷത വഹിക്കും. 1ന് വൈകിട്ട് 5ന് ആർ.ശങ്കർ അനുസ്മരണസമ്മേളനം വി.എം. സുധിരൻ ഉദ്ഘാടനം ചെയ്യും. ഡോ. ബി ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 2ന് വൈകിട്ട് 5ന് മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും കണ്ടുമുട്ടിയതിന്റെ ശതാബ്ദിസമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും.

കടകംപളളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 3ന് വൈകിട്ട് 5ന് ചണ്ഡാലഭിക്ഷുകി ശതാബ്ദി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും 4ന് വൈകിട്ട് 5ന് സമാപനസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. ആശാൻ ശതോത്തര കനകജൂബിലി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം ജോർജ്ജ് ഒാണക്കൂർ മുരുകൻ കാട്ടാക്കടയ്‌ക്ക് നൽകി നിർവഹിക്കും.

എം.പിമാരായ അടൂർ പ്രകാശ്, എ.എ റഹിം, എം.എൽ.എമാരായ വി.ശശി,വി.ജോയി എന്നിവരും ആർ. സുഭാഷ്, പ്രൊഫ.എസ്. സുധി കെ.സുധാകരൻ, ഡോ.ജി .വിജയരാഘവൻ തുടങ്ങിയവരും സംസാരിക്കും. നളിനി വിജയരാഘവൻ സമ്മാനദാനം നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES