Sunday, August 25, 2024
HomeCHIRAYINKEEZHUകേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ (കെ.എം.ജെ.എഫ്) ചിറയിൻകീഴ് താലൂക്ക് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ (കെ.എം.ജെ.എഫ്) ചിറയിൻകീഴ് താലൂക്ക് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ (കെ.എം.ജെ.എഫ്) ചിറയിൻകീഴ് താലൂക്ക് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

കെ.എം.ജെ.എഫ് ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ഷാ മന്നാനി ചെയർമാൻ, ചൂട്ടയിൽ അഡ്വക്കറ്റ് നസീർ സാഹിബ് പുളിമാത്ത് ഷാജഹാൻ സാഹിബ് വൈസ് ചെയർമാൻ, ഷാജഹാൻ ബാഖവി പെരുമാതുറ ജനറൽ കൺവീനർ, അഡ്വക്കറ്റ് ഷിബു സാഹിബ്, മണ്ണൂർ ഭാഗംനൗഫൽ സാഹിബ് ജോയിൻ കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മാമം റാസി മൗലവി, അഷ്കർ ബാക്കവി ജനറൽ കൺവീനറായും, പോങ്ങനാട് ഹാഷിം സാഹിബ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു

ഏപ്രിൽ 24 ന് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച യോഗത്തിലാണ് 52 അംഗ സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ചടങ്ങിന്റെ ഉൽഘാടനം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കെ എച്ച് മുഹമ്മദ് മൗലവി നിർവ്വഹിച്ചു

കെ.എം.ജെ.എഫ് ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ഷാ മന്നാനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, താലൂക്ക് സെക്രട്ടറി ഷാജഹാൻ ബാഖവി സ്വാഗതവും, പുളിമാത്ത് ഷാജഹാൻ സാഹിബ്‌ കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ 2023 മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ റാലിയും മഹാസമ്മേളനവും വിജയിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പുളിമാത്ത് ഷാജഹാൻ സാഹിബും മണ്ണൂർ ഭാഗംനൗഫൽ സാഹിബും സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES