തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടുന്ന സരസ്വതി വിദ്യാലയം ആയ നാവായിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നാവായിക്കുളത്ത് കാരുടെ അഭിമാനത്തിൻ്റെ ഭാഗമാണ്, നിലവിൽ ഏകദേശം രണ്ടായിരത്തോളം സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജൻമം നൽകിയ ഈ സരസ്വതി വിദ്യാലയം
2023 ഏപ്രിൽ മാസം 17 ന് രാത്രിയിൽ ചില സാമൂഹ്യ വിരുദ്ധർ അക്രമിക്കുകയും പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു.
ഈ വിഷയം വലിയ ചർച്ച ആയതോടെ ഏപ്രിൽ 21 ന് രാവിലെ വിദ്യാഭ്യാസ മന്ത്രി സ്ഥലം സന്ദർശിക്കുകയും ഒരാഴ്ചയ്ക്ക് അകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നു സ്ഥലം MLA യുടെ സാന്നിദ്ധ്യത്തിൽ നാട്ടുകാർക്കും PTA ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു എന്നാൽ നാളിത് വരെ ആയിട്ടും പ്രതികളെ പിടിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് ബി.ജെ.പി.നാവായിക്കുളം സൗത്ത്. നോർത്ത്.ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ വായ് മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു, നാവായിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കവാടത്തിന് മുൻവശം നടന്ന പ്രതിഷേധ പരിപാടി കർഷക മോർച്ച ജില്ല പ്രസിഡൻ്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം വക്കം അജിത്ത്.ബി.ജെ.പി നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു.വൈസ് പ്രസിഢൻ്റ് മടവൂർ സന്തോഷ് മണ്ഡലം സെക്രട്ടറിമാരായ മുല്ല നല്ലൂർ ശ്രീകുമാർ,
രാജീവ് ഐ.ആർ. കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് മനുകാവിൽ,നാവായിക്കുളം നോർത്ത് ഏരിയ പ്രസിഢൻ്റ് പത്മകുമാർ.ജനറൽ സെക്രട്ടറി വിജയൻ പിള്ള, നാവായിക്കുളം സൗത്ത് ഏരിയ ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളംഅശോകൻ, ജിഷ്ണു എസ് ഗോവിന്ദ്, അരുൺ കുമാർ എസ്. കുമാർ ജി,
മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ,
യമുന ബിജു, ബിജെപി നേതാക്കളായ സുദേവൻ, അശോകൻ പൈവേലിക്കോണം, സുബാഷ്, ദീപ്തി.നരേന്ദ്രൻ. അനന്തവിഷ്ണു എന്നിവർ പങ്കെടുത്തു, പ്രതികളായ സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യും വരെ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.

