Saturday, August 24, 2024
HomeAATINGALടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു.

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു.

ദേശീയപാതയിൽ കഴക്കൂട്ടത്ത് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചിറയിൻകീഴ് പണ്ടകശാല അർഹം വീട്ടിൽ നസിമിന്റെ മകൾ ഫരിദാ ബീഗം (43) ആണ് മരിച്ചത്.

ലുലുമാളിലെ ടോണി ആന്റ് ഗെയ് സലൂൺ എന്ന സ്ഥാപനത്തിലെ മാനേജരാണ്. ഇന്നലെ രാവിലെ ഒൻപതരയോടെ കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന് സമീപം എലിവേറ്റഡ് ഹൈവേയുടെ അടി പാതയിൽ വച്ചാണ് അപകടം.

ഇടറോഡിൽ നിന്നും മേൽപാലത്തിനടിയിലൂടെ തിരിഞ്ഞ് റോഡിൽ കയറുമ്പോൾ അതേ ദിശയിൽ വന്ന ടിപ്പർ ലോറി സ്കൂട്ടറിന്റെ വശത്തു തട്ടി ലോറിക്കടിയിൽപ്പെടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഫരിദാ ബീഗത്തിനെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES