Tuesday, August 27, 2024
HomeAATINGALഅഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂർ മേഖലകളിൽ മെയ് 15,16 ദിവസങ്ങളിൽക്കൂടി കുടിവെള്ളം മുടങ്ങുമെന്ന്.

അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂർ മേഖലകളിൽ മെയ് 15,16 ദിവസങ്ങളിൽക്കൂടി കുടിവെള്ളം മുടങ്ങുമെന്ന്.

അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂർ മേഖലകളിൽ മെയ്‌ 12 ന് മാത്രമല്ല, 15 നും 16 നും കൂടി കുടിവെള്ളം മുടങ്ങുമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അറിയിപ്പ്.

വാട്ടർ അതോറിറ്റിയുടെ അവനവഞ്ചേരി പമ്പ് ഹൗസിൽ ഇക്ട്രിക്കൽ വാക്കുകൾ നടക്കുന്നതിനാൽ മെയ്‌ 15 – 16 തീയതികളിൽ അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂരിൻറെ 1, 18 വാർഡുകൾ എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വീണ്ടും അറിയിച്ചു.

ആറ്റിങ്ങൽ വലിയകുന്നിലെ ശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവർത്തികൾ നടത്തുന്നതിനാൽ മെയ് 12 ന് കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂരിൻറെ പ്രദേശവാസികൾക്ക് വീണ്ടും മുന്നറിയിപ്പുമായ് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES