Friday, August 30, 2024
HomeCHIRAYINKEEZHUപഞ്ചായത്ത് ഓഫീസ് വളഞ്ഞ സമരക്കാർക്കൊപ്പം സമരം ചെയ്ത് ചിറയിൻകീഴ് പ്രസിഡന്റും : പ്രസിഡന്റ്ന്റെ അടവ് നയത്തിൽ...

പഞ്ചായത്ത് ഓഫീസ് വളഞ്ഞ സമരക്കാർക്കൊപ്പം സമരം ചെയ്ത് ചിറയിൻകീഴ് പ്രസിഡന്റും : പ്രസിഡന്റ്ന്റെ അടവ് നയത്തിൽ ആശ്ചര്യപ്പെട്ട് സമരക്കാർ.

തീരദേശ മേഖലയിൽ വർദ്ധിച്ചുവരുന്ന കുടിവെള്ള ക്ഷാമത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവന്ന പെരുമാതുറയിൽ നിന്നുള്ള സ്ത്രീ സംഘത്തിന്റെ പ്രതിഷേധ സമരത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുത്തിയിരുന്നു പ്രതിഷേധിച്ചത്. ഇത് സമരക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ തടഞ് വച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞ സ്ത്രീ സംഘത്തോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റും പഞ്ചായത്ത് ഓഫീസ് ഉപരോധ സമരത്തിൽ പങ്കെടുത്തത് സമരക്കാരിൽ ഒരേ സമയം ആശ്ചര്യവും ചിരിയും പടർത്തി.

ആഴ്ചകളായി കുടിവെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് ക്ഷുഭിതരായി എത്തിയ സ്ത്രീകളുടെ സംഘത്തെ
അനുനയിപ്പിക്കാനുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളിയുടെ അടവ്നയമാണ് സമരക്കാരിൽ ആശ്ചര്യം ചിരിയും പടർത്തിയത്.

തുടർന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ ഇന്ന് വൈകുന്നേരത്തിനുള്ളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരുടെ സംഘം കുടിവെള്ള ക്ഷാമം നേരിടുന്ന മേഖല സന്ദർശിക്കുമെന്നും, തുടർന്ന് വിഷയത്തിന്മേൽ അടിയന്തര നടപടി ഉണ്ടാകുമെന്നു പ്രസിഡന്റ് പറഞ്ഞു. പരിഹാരം ഉണ്ടയില്ലെങ്കിൽ സമരക്കാരോടൊപ്പം തുടർ സമരപരിപാടികളിൽ താനും പങ്കാളിയാകുമെന്ന് പ്രസിഡന്റ് സമരക്കാർക്ക് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES