Monday, August 19, 2024
HomeANCHUTHENGU"എക്സൈസിന്റെയും പോലീസിന്റെയും ശല്യമില്ലാതെ മദ്യവും കഞ്ചാവുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ മൊത്തമായും ചില്ലറയായും ലഭ്യമാണ്" : അഞ്ചുതെങ്ങിലും...

“എക്സൈസിന്റെയും പോലീസിന്റെയും ശല്യമില്ലാതെ മദ്യവും കഞ്ചാവുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ മൊത്തമായും ചില്ലറയായും ലഭ്യമാണ്” : അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും അജ്ഞാത പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

എക്സൈസിന്റെയും പോലീസിന്റെയും ശല്യമില്ലാതെ മദ്യവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും മൊത്തമായും ചില്ലറയായും ലഭ്യമാണെന്ന അറിയിപ്പുമായി അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും അജ്ഞാത പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസ രാത്രിയോടെയാണ് അഞ്ചുതെങ്ങ് മേഖലയിലെ കായിക്കര മാമ്പള്ളിയടക്കമുള്ള പ്രദേശങ്ങളിൽ പോലീസിന്റെയും എക്സൈസിന്റെയും ശല്യങ്ങളില്ലാതെ ലഹരിവസ്തുക്കൾ ലഭ്യമാണെന്ന അജ്ഞാത പോസ്റ്റ്ർ പ്രത്യക്ഷപ്പെട്ടത്.

അഞ്ചുതെങ്ങ് മേഖല കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവും കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടേയും വിൽപ്പനയും ഉപഭോഗവും കൂടുന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് പോലീസിന്റെയും എക്സൈസിന്റെയും ശല്യങ്ങളില്ലാതെ ലഹരിവസ്തുക്കൾ ലഭ്യമാണെന്ന അറിയിപ്പുമായി പോസ്റ്റ്ർ പുറത്ത് വന്നിരിക്കുന്നത്.

” കായിക്കര ആശാൻ സ്മാരകത്തിന് സമീപം നല്ല മദ്യവും കഞ്ചാവും ലഭിയ്ക്കുമെന്നും, ചില്ലറയായും മൊത്തമായും പോലീസിന്റെയോ എക്സൈസിന്റെയോ ഒരു ബുദ്ധിമുട്ടും കാണില്ല ” എന്നുമാണ് പോസ്റ്ററിൽ രേഖ പ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ പോസ്റ്റർ ആരാണ് തയ്യാറാക്കിയത് എന്നത് രേഖപ്പെടുത്തിയിട്ടില്ല.

മേഖലയിലെ വില്ലേജ് ഓഫീസ് കെട്ടിടം, ആശാൻ സ്മാരക ചുവർ തുടങ്ങിയ പ്രധാന പൊതു ഇടങ്ങളിലെല്ലാം പോസ്റ്റർ പതിച്ച നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES