Tuesday, August 27, 2024
HomeAATINGALഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആറ്റിങ്ങലിൽ കർഷക സംഘത്തിന്റെ പന്തം കൊളുത്തി പ്രകടനം.

ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആറ്റിങ്ങലിൽ കർഷക സംഘത്തിന്റെ പന്തം കൊളുത്തി പ്രകടനം.

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് അഭിവാദ്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് കർഷക സംഘം ആറ്റിങ്ങൽ
ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. കച്ചേരി നടയിൽ നിന്നുംആരംഭിച്ച പ്രകടനം ആറ്റിങ്ങൽ കെഎസ്ആർടിസി സ്റ്റാൻഡിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം നഗരസഭ മുൻ ചെയർമാനും കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമായ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡൻറ് സി. ചന്ദ്രബോസ് അധ്യക്ഷനായി. ഏര്യാ കമ്മിറ്റി അംഗം
എൻ. മോഹനൻ നായർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.വി അനിൽകുമാർ , ദിലീപ്കുമാർ, സുഭാഷ്, രഘു , ഭുവനചന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പ് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES