Saturday, August 24, 2024
HomeNATIONALഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണനിരക്ക് ഉയരുന്നു : രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണനിരക്ക് ഉയരുന്നു : രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഒഡിഷയിലെ ബാലസോറില്‍ പാളം തെറ്റിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു.

900 പേര്‍ക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുടുങ്ങിക്കിടക്കുന്ന കോച്ചുകള്‍ക്കടിയില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം രാവിലെയും പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരെ സഹായിക്കാൻ പ്രദേശവാസികളും രംഗത്തുണ്ട്. പ്രദേശത്തെയും സമീപ ജില്ലകളിലെയും ആശുപത്രികളില്‍ അടിയന്തര ചികിത്സക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ബഹാനഗര്‍ ബസാര്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 12864-ാം നമ്പര്‍ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. ഈ ട്രെയിനിന്‍റെ കോച്ചുകളിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാര്‍ സ്റ്റേഷനില്‍നിന്ന് ചെന്നൈ സെൻട്രല്‍ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 12841 നമ്പര്‍ കോറമാണ്ഡല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.

തുടര്‍ന്ന് കോറമണ്ഡല്‍ എക്സ്പ്രസിന്‍റെ കോച്ചുകളും പാളം തെറ്റി. ഈ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് വണ്ടിയില്‍ ഇടിക്കുകയായിരുന്നു. കോറമാണ്ഡല്‍ എക്സ്പ്രസ് ആദ്യം പാളം തെറ്റിയെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES