Friday, August 30, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ.

ചിറയിൻകീഴ് പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ.

തിരുവനന്തപുരം കൊല്ലം ജില്ലകളിലായി വധശ്രമം, ലഹരികച്ചവടം , ഭവനഭേദനം, കൂട്ടായ്മ കവര്‍ച്ച തുടങ്ങി 20 ലേറെ കേസുകളില്‍ പ്രതിയായ അഴൂര്‍ വില്ലേജില്‍ മുട്ടപ്പലം ദേശത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവിലപുത്തന്‍ വീട്ടില്‍ നസീര്‍ മകന്‍ 41 വയസ്സുള്ള മിന്നല്‍ ഫൈസല്‍ എന്ന് വിളിക്കുന്ന ഫൈസല്‍ ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണ്ണവും ഡയമണ്ട് നെക്ലേസ് , ഡയമണ്ട് കമ്മല്‍ 85000/- രൂപ 1800 രൂപ വിലവരുന്ന 300 സിങ്കപ്പൂര്‍ ഡോളര്‍, 60000 രൂപ വിലവരുന്ന സാംസഗ് കമ്പനിയുടെ ഫോണ്‍ എന്നിവ 30-05-2023 തീയതി രാത്രി വീട് കുത്തി തുറന്നു മോഷണം നടത്തിയ കേസിലാണ് ഇപ്പോള്‍ പിടിയിലായത്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഇയാള്‍ നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ കേരളാ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റ് പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കെ ഒളിവില്‍ കഴിയവേ ആണ് ഇയാള്‍ മുട്ടപ്പലം, അഴൂര്‍ , മൂന്നു മുക്ക് ശാസ്തവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയത്. മുന്‍ പരിചയക്കാരായ പല ആളുകളെയും ഉപയോഗിച്ച് മോഷണ ഉരുപ്പടികള്‍ വില്‍ക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ മുന്‍ ജ്വല്ലറി ഉടമ ജയശീലന്‍, അയിലം സ്വദേശിയായ ബസ് ഡ്രൈവര്‍ കണ്ണന്‍, അക്കൗണ്ടൻറ് സ്മിത എന്നിവര്‍ ഈ കേസില്‍ ഇയാളെ സഹായിച്ചതിനു നേരത്തെ അറസ്റ്റില്‍ ആയിരുന്നു. മുന്‍ ജ്വല്ലറി ഉടമ ജയശീലന്‍ മുഖാന്തിരമാണ് ഇയാള്‍ കൂടുതല്‍ സ്വര്‍ണ്ണം വിറ്റിട്ടുള്ളത് എന്ന് സംശയിക്കുന്നു. മുട്ടപ്പലത്തെ മോഷണം നടത്തിയ ഉരുപ്പടികളില്‍ പകുതിയിലേറെ പോലിസ് കണ്ടെത്തി മോഷണം നടത്തിയതിനു ശേഷം മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ഒളിവി കഴിയുന്ന രീതിയാണ് ഇയാള്‍ പിന്‍തുടര്‍ന്ന് വന്നത്. മുട്ടപ്പലത്തെ മോഷണത്തിനു ശേഷം സ്വര്‍ണ്ണം വില്‍ക്കാനുള്ള ഇടപാടുകള്‍ നടത്തിയ ശേഷം ഗോവയില്‍ ഒഴിവില്‍ കഴിയുകയായിരുന്നു.

ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഇയാളെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വച്ച് അതി സാഹസികമായാണ് പോലിസ് പിടി കൂടിയത്. ഇയാളോടൊപ്പം മോഷണങ്ങള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇതിനു മുന്‍പ് പല പ്രാവശ്യം അറസ്റ്റ് ചെയ്യാനെത്തുന്ന പോലിസ് ഉദ്യോഗസ്ഥരെ മാരകമായി ആക്രമിച്ചിട്ടുണ്ട്. ജില്ലാ പോലിസ് മേധാവി ശില്പ ഡി ഐ പി സ് , ആറ്റിങ്ങല്‍ ഡി വൈ എസ് പി ജയകുമാര്‍ ടി , ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കണ്ണന്‍ കെ , സബ് ഇന്‍സ്പെക്ടര്‍ മാരായ സുമേഷ് ലാല്‍ , അനൂപ്‌ എല്‍, മനോഹര്‍ ജി , അരുണ്‍ കുമാര്‍ കെ ആര്‍, എ എസ് ഐ ഷജീര്‍, സി പി ഓ ബിനു ഷാഡോ പോലിസ് അംഗങ്ങള്‍ ആയ സബ് ഇന്‍സ്പെക്ടര്‍ ഫിറോസ്‌, എ എസ് ഐ ദിലീപ് സി പി ഓ സുനില്‍ രാജ് എന്നിവരുടെ കൂട്ടായ പ്രയത്നത്തിലാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES