Monday, August 26, 2024
HomeANCHUTHENGUകുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കർശന നടപടിയും ശിക്ഷയും : മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കർശന നടപടിയും ശിക്ഷയും : മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കർശന നടപടിയും ശിക്ഷയുമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി നല്‍കിയിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേര്‍ണേര്‍സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.

▪️എം വി ഡിയുടെ മുന്നറിയിപ്പിന്റെ പൂർണ്ണരൂപം.

കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി.

1 മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ
കൂടാതെ
2 വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ (MV Act 199 A(2)

  1. രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ (MV Act 199 A(2)
    4.വാഹനത്തിന്റെ രജിസ്‌ടേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍ Mv Act 199 A (4)
  2. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ് / ലേര്‍ണേര്‍സ് എടുക്കുന്നതിന് വിലക്ക് MV Act 199 A(5)
  3. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ MV Act 199 A(6)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES