Saturday, August 31, 2024
HomeAATINGALകല്ലിൻമൂട് വയോജന ക്ലബും ഗവണ്മെന്റ് ആയൂർവേദ ഡിസ്പെൻസറിയും സംയുക്തമായി സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലിൻമൂട് വയോജന ക്ലബും ഗവണ്മെന്റ് ആയൂർവേദ ഡിസ്പെൻസറിയും സംയുക്തമായി സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലിൻമൂട് വയോജന ക്ലബും ഗവ. ആയൂർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വയോജന ക്ലബ് പ്രസിഡന്റ് ശ്രീ സുഗുണൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനo ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് കല്ലിൻമൂട് വാർഡ് വയോജന ക്ലബ് അംഗങ്ങൾക്കുള്ള ഐഡി കാർഡു വിതരണവും നടന്നു. കല്ലിൻമൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, നെല്ലിമൂട് വാർഡു മെമ്പർ ശ്യാമള, ആയുർവേദ ഡോക്ടർ അഖിൽ ഷൈനി, കൺവീനർ റീജ പ്രശീലൻ, വയോജന ക്ലബ് സെക്രട്ടറി സതീരത്നം, വാർഡു സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു നൂറിനടുത്ത് പേർ ക്യാമ്പിൽ ചികിൽസ തേടി. ചികിൽസ തേടിയ എല്ലാപേർക്കും സൗജന്യ ഔഷധവിതരണവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES